Advertisment

കാലുകൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ വിതരണം ചെയ്ത് ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ

New Update

publive-image

ആലപ്പുഴ: അരൂര്‍ മണ്ഡലത്തിലെ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാലുകൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ വിതരണം ചെയ്ത്  ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ. 20 സ്‌ക്കൂളുകളിലേക്കാണ് ഇത് വിതരണം ചെയ്തത്. കൈ തൊടാതെ വിദ്യാര്‍ത്ഥികള്‍ക്ക് സാനിറ്റൈസര്‍ ഉപയോഗിക്കാന്‍ കഴിയുന്നതിന് വേണ്ടിയാണ് ഈ സംവിധാനം ഒരുക്കിയത്. ആകെ 2443 കുട്ടികളാണ് അരൂര്‍ മണ്ഡലത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്.

https://www.facebook.com/shanimolosman/videos/3027107987369449/

Advertisment