Advertisment

എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനൊപ്പം പാട്ടുപാടി ശങ്കര്‍ മഹാദേവന്‍; വീഡിയോ വൈറൽ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഒരു പാട്ടുകാരനെ പരിചയപ്പെടുത്തിക്കൊണ്ടാണ് ഇത്തവണ ശങ്കര്‍ മഹാദേവന്‍ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചത്. ഇരുവരും ഒരുമിച്ച് ആലപിക്കുന്ന ഗാനവും വൈറലാവുകയാണ്.

കൃഷ്ണകുമാര്‍ എന്ന എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെയാണ് ശങ്കര്‍ മഹാദേവന്‍ പരിചയപ്പെടുത്തുന്നത്. യേശുദാസ് ആരാധകനാണ് ഇയാള്‍. യേശുദാസിന്റെ ഗാനമാണ് ഇയാള്‍ ആലപിച്ചതും. ശങ്കര്‍മഹാദേവനും കൃഷ്ണകുമാറിനൊപ്പം പാടുന്നുണ്ട്. കൃഷ്ണകുമാറിന്റെ ഗാനം ശങ്കര്‍ മഹാദേവന്‍ തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ‘ബിഗ് സല്യൂട്ട്, വിങ് കമാന്‍ഡര്‍ കൃഷ്ണകുമാറിനെ പരിചയപ്പെടാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. അദ്ദേഹത്തിന്റെ ഗാനം കേട്ടു നോക്കു’ എന്ന കുറിപ്പോടെയാണ് ശങ്കര്‍ മഹാദേവന്‍ കൃഷ്ണകുമാറിന്റെ ഗാനം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

https://www.facebook.com/shankarlive/videos/678880999179528/

Advertisment