Advertisment

റോ മുന്‍ മേധാവി കെ. ശങ്കരന്‍ നായര്‍ അന്തരിച്ചു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

ബെംഗളുരു: റിസര്‍ച്ച്‌ ആന്‍ഡ് അനാലിസിസ് വിംഗ് മുന്‍ മേധാവി കെ. ശങ്കരന്‍ നായര്‍ അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

Advertisment

publive-image

പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരന്‍ നായര്‍ 1977 ലാണ് റോയുടെ രണ്ടാമത്തെ മേധാവിയായി ചുമതലയേല്‍ക്കുന്നത്.

മൂന്നുമാസമായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചത്. ചുമതലയില്‍ ഇരിക്കുന്ന സമയത്ത് അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അദ്ദേഹം രാജി വെക്കുകയായിരുന്നു.

1986 മുതല്‍ 1988 വരെ സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായും ശങ്കരന്‍ നായര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.1980ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുന്ന സമയത്താണ് ശങ്കരന്‍ നായര്‍ അധികാരത്തില്‍ തിരിച്ചെത്തുന്നത്.

Advertisment