Advertisment

ചലച്ചിത്രതാരം ഇടവേള ബാബുവിന്‍റെ മാതാവ് റിട്ട. അധ്യാപിക ശാന്താ രാമൻ അന്തരിച്ചു. മരണം ജന്മദിനത്തില്‍ ഹൃദയാഘാതം മൂലം

New Update

publive-image

Advertisment

ഇരിങ്ങാലക്കുട : ചലച്ചിത്രതാരം ഇടവേള ബാബുവിന്‍റെ മാതാവ് റിട്ട . അധ്യാപിക ശാന്താ രാമൻ (78 ) അന്തരിച്ചു. ശനിയാഴ്ച 78-ാം ജന്മദിനത്തിലാണ് ശാന്ത ടീച്ചറുടെ മരണം .

രാത്രി ഒരുമണിയോടെ ഹൃദയാഘാതം മൂലമായിരുന്നു മരണം. ഇരിങ്ങാലക്കുട ഗവ. ഗേൾസ് ‌സ്കൂളിലെ മുൻ സംഗീത അധ്യാപികയായിരുന്നു.

കൂടാതെ നൃത്ത അധ്യാപികകൂടിയായിരുന്നു. മൃതദേഹം രാവിലെ 9 മണിയോടെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ നിന്നും ഇരിങ്ങാലക്കുട ചന്ദ്രിക റോഡിൽ നഗരസഭ ഓഫീസിനു സമീപമുള്ള മകൻ ഇടവേള ബാബുവിന്‍റെ വീട്ടിൽ എത്തിക്കും.

3 മണിയോടെ ഇവിടെത്തന്നെ സംസ്കാര കർമ്മങ്ങൾ നടക്കും. ഇരിങ്ങാലക്കുട സ്മാർട്ട് ഡ്രൈ ക്ലീനേഴ്‌സ് ഉടമ ജയചന്ദ്രൻ മറ്റൊരു മകനാണ് .

malayala cinema
Advertisment