Advertisment

ശാന്തപുരം മഹല്ല് വെൽഫെയർ അസോസിയേഷൻ: നാസർ ശാന്തപുരം - പ്രസിഡൻറ്, ബീരാൻ ആനമങ്ങാടൻ - ജനറൽ സെക്രട്ടറി, ഷബീറലി - ട്രഷറർ

New Update

ജിദ്ദ: ജിദ്ദയിലെ ശാന്തപുരം മഹല്ല് വെൽഫെയർ അസോസിയേഷൻ നടപ്പ് വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. നാസർ ശാന്തപുരം - പ്രസിഡൻറ്, ബീരാൻ ആനമങ്ങാടൻ - ജനറൽ സെക്രട്ടറി, ഷബീറലി - ട്രഷറർ എന്നിവർ പ്രധാന ഭാരവാഹികളായുള്ള കമ്മിറ്റിയെയാണ് അസോസിയേഷൻ ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തത്.

Advertisment

publive-image

മുസ്തഫ കെ എം - വൈസ് പ്രസിഡണ്ട്, ഫാറൂഖ് കെ വി - ആക്ടിംഗ് പ്രസിഡണ്ട്, മുഹമ്മദ് റാഫി - ജോയിന്റ് സെക്രട്ടറി എന്നിവരാണ് മറ്റു ഭാരവാഹികൾ. കമറുദ്ദീൻ കെ ടി, ഫസൽ കെ പി, മുഹമ്മദ് കെ വി, മുജീബ് കാവിൽ, മുജീബ് പി സി, സുനിൽ ബാബു, ഇബ്രാഹിം ആലിപ്പറ്റ, ഉമ്മർ കുരുക്കൾ, ഫാറൂഖ് കെ പി, മുഖ്താർ എം പി, അസീസ് കെ വി, സമീർ കെ വി, അത്തീക്ക് വി പി, അസീസ് കെ വി എന്നിവരെ 2021 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് മെമ്പർമാരായും തിരഞ്ഞെടുത്തു.

കൊറോണക്കാലത്തെ പ്രശ്നനങ്ങൾക്കും പ്രതിബന്ധങ്ങൾക്കും ഇടയിലും പോയ വർഷം മികച്ച പ്രവർത്തനങ്ങളാണ് സംഘടന കാഴ്ച വെച്ചതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച പ്രസിഡണ്ട് നാസർ ശാന്തപുരം വിവരിച്ചു. കഴിഞ്ഞ വർഷത്തെ ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു. സെക്രട്ടറി ബീരാൻ ആനമങ്ങാടൻ പ്രവർത്തന റിപ്പോർട്ടുകളും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

പൊതുപ്രവർത്തകൻ ഇബ്രാഹിം ശംനാട് "മഹല്ല് നിവാസികളോട്" അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് മുസ്തഫ കെ എം, കമറുദ്ദീൻ കെ ടി, മഹമൂദ് കെ വി, മുഹമ്മദ് റാഫി, ഫാറൂഖ് കെ. വി, തൗഫീഖ് വിപി എന്നിവരും സംസാരിച്ചു.

അടുത്തിടെ ഇഹലോകവാസം വെടിഞ്ഞ മഹല്ല് അംഗങ്ങളായ കൊടുവായക്കൽ മുഹമ്മദ്‌ അഷറഫ് (മുൻ ജിദ്ദാ പ്രവാസി), ആനമങ്ങാടൻ യൂസഫ് മാസ്റ്ററുടെ ഭാര്യ ആയിഷ എന്നിവരുടെ പേരിലുള്ള ജനാസ നിസ്കാരവും നിർവഹിക്കപ്പെട്ടു. കമറുദ്ദീൻ അവതരിപ്പിച്ച ഖുർആൻ പാരായണത്തോടെ ആരംഭിച്ച യോഗത്തിൽ ബീരാൻ ആനമങ്ങാടൻ സ്വാഗതവും ഫാറൂഖ് കെ പി നന്ദിയും പ്രകാശിപ്പിച്ചു.

Advertisment