Advertisment

കങ്കണയുമായുള്ള പോര്; ശരദ് പവാര്‍ ഉദ്ധവ് താക്കറെയെ കണ്ടു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

മുംബൈ: നടി കങ്കണ റണൗട്ടും മഹാരാഷ്ട്ര സര്‍ക്കാരുമായുള്ള 'യുദ്ധം' മുറുകി നില്‍ക്കെ ശരദ് പവാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കണ്ടു. നേരത്തെ ശിവസേന ഭരിക്കുന്നു മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കങ്കണയുടെ കെട്ടിടം പൊളിക്കാന്‍ നടപടി സ്വീകരിച്ചത് നടിക്ക് അനാവശ്യ പ്രചാരണം നല്‍കുമെന്ന് ശരദ് പവാര്‍ വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ഉദ്ധവ് താക്കറെ അടക്കമുള്ള ശിവസേന നേതാക്കളുമായി ശരദ് പവാര്‍ കൂടിക്കാഴ്ച നടത്തിയത്.

കങ്കണയുടെ കെട്ടിടം അനധികൃതമാണെന്ന് പറഞ്ഞാണ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഇത് പൊളിക്കാന്‍ നടപടി സ്വീകരിച്ചത്. എന്നാല്‍ കെട്ടിടം പൊളിക്കുന്ന നടപടി ബോംബെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

Advertisment