Advertisment

‘ബാക് ടു ഹോം’ എന്ന കുറിപ്പോടെ അവസാനയാത്രയുടെ ചിത്രം ഫെയ്സ് ബുക്കിൽ പങ്കുവെച്ചു: പ്രിയതമയെയും ഏകമകളെയും തനിച്ചാക്കി ഫറഫു ഈ ലോകത്തോട് വിടപറഞ്ഞു

New Update

കോഴിക്കോട്: ‘ബാക് ടു ഹോം’ എന്ന കുറിപ്പോടെ അവസാനയാത്രയുടെ ചിത്രം തന്റെ ഫെയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുമ്പോേൾ കോഴിക്കോട് കുന്ദമംഗലം സ്വദേശി ഷറഫു പിലാശ്ശേരി കരുതിയിരിക്കില്ല, ഇത് അവസാനത്തെ യാത്രയായിരിക്കുമെന്ന്. കോഴിക്കോട് വിമാനാപകടത്തിൽ മരിച്ച ഷറഫു ഭാര്യക്കും ഏക മകൾക്കും ഒപ്പമാണ് യാത്ര തിരിച്ചത്.

Advertisment

publive-image

പരുക്കേറ്റ ഭാര്യ കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ, മകള്‍ ഏത് ആശുപത്രിയിലാണ് ഉള്ളതെന്ന് ഇതുവരെ ബന്ധുക്കൾക്ക് വിവരം ലഭ്യമായിട്ടില്ല. കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബന്ധുക്കളും ദുബായിലെ സുഹൃത്തുക്കളും.

വർഷങ്ങളായി യുഎഇയിലുള്ള ഷറഫു ദുബായിലെ നാദകിലാണ് ജോലി ചെയ്തിരുന്നത്. വിമാന അപകടമുണ്ടായ ഉടൻ തന്നെ ഷറഫുവിന്റെ യുഎഇയിലെ ബന്ധുക്കളും സുഹൃത്തുക്കളും ഞെട്ടലിലായിരുന്നു. മിക്കവരും നാട്ടിലേയ്ക്ക് വിളിച്ച് അപകട വിവരം ആരായുമ്പോഴും തങ്ങളുടെ പ്രിയ സുഹൃത്തിന് അപകടമൊന്നും പറ്റരുതേ എന്ന പ്രാർഥനയിലായിരുന്നു.

Advertisment