Advertisment

സിനിമ സീരിയൽ നടൻ ശരൺ വേണു അന്തരിച്ചു

author-image
ഫിലിം ഡസ്ക്
New Update

കൊല്ലം : സിനിമ- സീരിയൽ നടൻ ശരൺ വേണു അന്തരിച്ചു. 49 വയസ്സായിരുന്നു. കൊല്ലം കടയ്ക്കലിൽ വച്ചായിരുന്നു അന്ത്യം. മോഹൻലാലും പ്രിയദർശനും ഒന്നിച്ച ചിത്രം സിനിമയിലൂടെയാണ് ശരൺ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലിന്റെ കഥാപാത്രത്തെ തട്ടിപ്പിന് സഹായിക്കുന്ന സുഹൃത്തായാണ് ശരൺ എത്തിയത്.

Advertisment

publive-image

ചിത്രം കൂടാതെ അനന്തവൃത്താന്തം,ഒരുതരം രണ്ടു തരം മൂന്നു തരം,32-ാം അദ്ധ്യായം 23-ാം വാക്യം തുടങ്ങിയ സിനിമകളിലും സീരിയലിലും അഭിനയിച്ചു

ശരണിന്റെ അച്ഛൻ എസ്.വേണു ദൂരദർശനിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അമ്മ പഴയകാല ചലച്ചിത്ര നടി രാജകുമാരി വേണു. ശരണിന്റെ സഹോദരി മീനാ നെവിൽ അറിയപ്പെടുന്ന ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ്.

film news
Advertisment