Advertisment

സാമൂഹിക പ്രവർത്തകയുടെ ഇടപെടൽ പത്തനംതിട്ട സ്വദേശിക്ക് നാട്ടിലേക്ക് പോകാൻ വഴിയൊരുങ്ങി

author-image
ഗള്‍ഫ് ഡസ്ക്
New Update

ഷാർജ: ജോലി തേടി 5 മാസം മുൻപ് ഷാർജയിലെത്തി അസുഖം ബാധിച്ച് പ്രയാസത്തിൽപെട്ട പത്തനംതിട്ട അടൂർ സ്വദേശി രാജേഷ് രാജപ്പന് സാമൂഹ്യ പ്രവർത്തകയും ഷാർജ കെഎംസിസി

സംസ്ഥാന വനിതാവിങ് ജോയിൻ സെക്രട്ടറി ഹസീന റഫീക്കിന്റെ ഇടപെടൽ വലിയ സഹായകമായി.

Advertisment

ലോക്ക് ഡൗൺ തുടങ്ങിയത് മുതൽ പ്രവാസികൾക്ക് പ്രത്യേകിച്ച് മലയാളികൾക്ക് ഭക്ഷണം എത്തിക്കുന്നതിലും കിറ്റ് വിതരണം ചെയ്യുന്നതിലും മുൻപന്തിയിൽ നിൽക്കുകയാണ് ഇവർ. ലോക്ക് ഡൗൺ മൂലം പ്രയാസമനുഭവിക്കുന്ന ഗർഭിണികൾക്കും വേണ്ട സഹായങ്ങളും ഇവർ നൽകിവരുന്നുണ്ട്. ഇതിനിടയിലാണ് രാജേഷിന്റെ കാര്യം ശ്രദ്ധയിൽപെടുന്നത്.

publive-image

ഷാര്‍ജയില്‍ അൾസർ ബാധിച്ചു തുടർ ചികിത്സക്ക് വേണ്ടി നാട്ടിലേക്ക് മടങ്ങുന്ന രാജേഷിന് നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയും ഷാർജ കെഎംസിസി സംസ്ഥാന വനിതാവിങ് ജോയിൻ സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകയുമായ ഹസീന റഫീക്കും ചേർന്ന് ടിക്കറ്റ് കൈമാറുന്നു.

മെക്കാനിക്ക് മേഖലയിൽ ജോലി അന്വേഷിച്ചാണ് രാജേഷ് ഷാർജയിൽ എത്തിയത്. എന്നാൽ ഇതുവരെ ഇയാൾക്ക് ജോലിയൊന്നും തരപ്പെട്ടില്ല. മുവൈലയിലുള്ള കൂട്ടുകാരന്റെ ഒപ്പമാണ് ഇതുവരെ കഴിഞ്ഞു കൂടിയത്. ജോലി അന്വേഷിക്കുന്നതിനിടയിൽ കലശലായ വയറുവേദനയും ത്വക്ക് അലർജിയും പിടിപെട്ടു.

വയർ വേദന കലശലായപ്പോൾ നടത്തിയ പരിശോധനയിൽ അൾസറാണെന്നാണ് അറിഞ്ഞത്. ഇത് ചികിത്സിക്കാനായി ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ ഭീമമായ തുക തന്നെ വേണം. എന്നാൽ യാതൊരു വരുമാനവും ഇല്ലാത്തതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയ വേളയിലാണ് ലോക്ക് ഡൗൺ വരുന്നത്. ഇതോടെ രാജേഷ് ആകെ പ്രതിസന്ധിയിൽ ആയി.

ഭക്ഷണം കഴിക്കാൻ പോലും നിവർത്തിയില്ലാതെ വന്നപ്പോൾ രാജേഷ് തന്റെ ഫേസ്ബുക്ക് പേജിൽ ഫുഡ് കിറ്റ് ആവശ്യപ്പെട്ടുകൊണ്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റ് ശ്രദ്ധയിൽപെട്ട ഹസീന റഫീക്ക് ഇയാളെ കോൺടാക്ട് ചെയ്യുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. ശേഷം ഇയാളുടെ അവസ്ഥ ചോദിച്ചറിഞ്ഞ ഹസീന യുഎഇ യിലെ നിയമ പ്രതിനിധിയും ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാനും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു.

ശേഷം ഇദ്ദേഹത്തിന്റെ രോഗ വിവരം അദ്ദേഹം ഒരു പ്രമുഖ ഡോക്ടറുമായി സംസാരിക്കുകയും രോഗത്തിന്റെ ഗൗരവവും ഇയാളുടെ അവസ്ഥയും മനസിലാക്കിയ സലാം പാപ്പിനിശ്ശേരി ഇയാൾക്ക് ഗ്ലോബൽ പ്രവാസി അസോസിയേഷന്റെ സൗജന്യ നിയമസഹായം വഴി നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ഫ്ലൈറ്റ് ടിക്കറ്റ് സൗജന്യമായി നൽകുകയാണുണ്ടായത്.

sharjah rajeesh
Advertisment