Advertisment

ആരാധകരെ ഞെട്ടിച്ച്‌ കുളിസീന്‍ വേഷത്തില്‍ ഷാരൂഖിന്‍റെ മകള്‍. ക്യാമറയുമായി അവളുടെ പിന്നാലെ നടക്കരുതെന്ന് പത്രക്കാര്‍ക്ക് ഷാരൂഖിന്‍റെ മുന്നറിയിപ്പ്, അവള്‍ കൈകാര്യം ചെയ്തെന്നിരിക്കും

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖിന്റെ മകള്‍  സുഹാന ഖാന്  നിരവധി ആരാധകരാണുള്ളത്. സുഹാനയുടെ സിനിമാ പ്രവേശവും മറ്റും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയവുമാണ്.

സുഹാന കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

കൂട്ടുകാരിയ്‌ക്കൊപ്പം സ്വിമ്മിങ് പൂളില്‍ നില്‍ക്കുന്ന ചിത്രമാണ് സുഹാന പങ്കുവച്ചത്. മോണോക്രോം സ്വിം സ്യൂട്ടും സണ്‍ ഗ്ലാസും ധരിച്ചു  ഹോട്ട് ലുക്കിലാണ് ചിത്രത്തില്‍ സുഹാന പ്രത്യക്ഷപ്പെട്ടത്. സുഹാനയുടെ ഈ ലുക്ക് കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്.

ലണ്ടനില്‍ ഉന്നത പഠനം നടത്തുകയാണ് ഇപ്പോള്‍ സുഹാന. തന്റെ മക്കള്‍ക്ക് പുറകെ ക്യാമറ കണ്ണുകള്‍ വിടാതെ പിന്തുടരുന്നതില്‍ ഷാരൂഖ് മുന്‍പ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

'അവര്‍ സിനിമ താരങ്ങള്‍ അല്ല. അവര്‍ സിനിമ താരത്തിന്റെ മക്കളായി പോയതാണ്. ഞാന്‍ മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന പോലെ അവരും ചെയ്യുമെന്ന് ധരിക്കരുത്. അത് അവര്‍ക്ക് ചിലപ്പോള്‍ അരോചകമായി തോന്നാം'. ഷാരൂഖ് പറഞ്ഞു

അതുപോലെ സുഹാനയുടെ സിനിമാ പ്രവേശത്തെ കുറിച്ചും ഷാരൂഖ് സംസാരിക്കുകയുണ്ടായി.  'സിനിമയില്‍ കയറുന്നതിന് മുന്‍പ് ഏറ്റവും കുറഞ്ഞത് ഒരു ബിരുദമെങ്കിലും കയ്യിലുണ്ടായിരിക്കണം. ആദ്യം കുറച്ച് നാടകങ്ങള്‍ ചെയ്യട്ടെ ,

സ്‌കൂള്‍ പഠനവും കോളേജും പൂര്‍ത്തിയാക്കണം എന്നിട്ട് കുറച്ചു നാള്‍ അഭിനയം പഠിയ്ക്കണം.  സിനിമ സെറ്റുകളില്‍ അവളെ കൊണ്ടു വന്നിട്ട് ഇത് ഷാരൂഖിന്റെ മകളാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയാല്‍  അതവള്‍ക്ക് ജീവിതം പഠിക്കാനുള്ള വഴി തുറന്നു കൊടുക്കില്ല.

കാരണം അവളെ ഒരു താരത്തിന്റെ മകളായാണ് എല്ലാവരും കാണുക.  അത് ശരിയല്ല അവള്‍ സ്‌കൂളിലും കോളേജിലുമെല്ലാം സാധാരണ പെണ്‍കുട്ടിയെ പോലെ കണക്കാക്കപെടണം.

അവളവിടെ പോയി താനൊരു നല്ല അഭിനേത്രിയാണെന്ന് തെളിയിക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല., അവള്‍ നല്ലൊരു അഭിനേത്രി തന്നെയാണെന്നാണ് ഞാന്‍ കരുതുന്നത്. അവള്‍ക്കതിഷ്ടമാണ്.

മൂന്നു നാല് വര്‍ഷം കഴിയുമ്പോഴും ഇതേ ആഗ്രഹവും ഇഷ്ടവും അവളിലുണ്ടെങ്കില്‍ അവള്‍ അഭിനയിക്കട്ടെ. പക്ഷെ ഇപ്പോള്‍ തല്‍ക്കാലം എന്റെ മക്കള്‍ ആരും തന്നെ സിനിമയിലേക്ക് കടക്കുന്നില്ല. ഷാരൂഖ് വ്യക്തമാക്കി

indian cinema
Advertisment