Advertisment

സീറോ എന്ന സിനിമ സിഖ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപണം ;ഷാരൂഖ് ഖാനെതിരെ കേസ്സ്

author-image
ഫിലിം ഡസ്ക്
New Update

Advertisment

ബോളിവുഡ് ചിത്രം ‘സീറോ’ സിഖ് മത വിഭാഗത്തിന്റെ മത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പരാതി. ന്യൂദല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി , ജനറല്‍ സെക്രട്ടറി മജീന്ദര്‍ സിങ് ശിര്‍സയാണ് സീറോയുെട സംവിധായകന്‍ ആനന്ദ് എല്‍ റായി , ഷാരൂഖ് ഖാന്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്.

Image result for shahrukh zero

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിപുറത്തിറക്കിയ പോസ്റ്ററില്‍ ഷാരൂഖ് സിഖ് മത ചിഹ്നമായ ഗാത്ര കിര്‍പ്പണ്‍ ധരിച്ച് പ്രത്യക്ഷപ്പെട്ടതിനെതിരെയാണ് പരാതി നല്‍കിയത്. സിഖ് മത വിശ്വാസ പ്രകാരം ഒരു അമൃത്ധാരി സിഖ് വിശ്വാസിക്ക് മാത്രമേ ഇത് ധരിക്കാന്‍ അവകാശമുള്ളു എന്നാണ് പരാതിയില്‍ പറയുന്നത്.

Image result for shahrukh zero

ഇത്തരം സീനുകള്‍ ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ തീയ്യറ്ററിലെത്തി സിനിമയുടെ പ്രദര്‍ശനം തടയുമെന്ന് ശിര്‍സ ട്വിറ്ററില്‍ കുറിച്ചു. സിഖുകാര്‍ക്ക് ഇത്തരം വികൃതമായ പ്രവൃത്തികള്‍ സിനിമയിലും ജീവിതത്തിലും സഹിക്കാന്‍ കഴിയില്ല എന്നും ഇയാള്‍ പറയുന്നു.

 

ഷാരൂഖ് ഖാന്‍, അനുഷ്‌ക ശര്‍മ്മ, കത്രീന കൈഫ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയാണ് സീറോ. വൈകല്യങ്ങളെ കുറിച്ച് സംസാരിക്കുന്ന സിനിമയില്‍ ഷാരൂഖ് ശാരീരിക വളര്‍ച്ച ഇല്ലാത്ത യുവാവായാണ് അഭിനയിക്കുന്നത്.

Image result for shahrukh zero

 

മൂന്നടി മാത്രം വലിപ്പമുള്ളയാളായാണ് ഷാരൂഖ് ചിത്രത്തില്‍ എത്തുന്നത്. ഓട്ടിസമുള്ള പെണ്‍കുട്ടിയായി അനുഷ്‌ക ശര്‍മ്മയാണ് അഭിനയിക്കുന്നത്. സ്‌പെഷ്യല്‍ ഇഫക്റ്റ്‌സ് വഴിയാണ് ഷാരൂഖിനെ മൂന്നടിക്കാരനാക്കി മാറ്റിയിരിക്കുന്നത്.

Image result for shahrukh zero

സീറോയുടെ ട്രെയിലര്‍ ഷാരൂഖ് ഖാന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തു വിട്ടിരുന്നു. സിനിമ ഡിസംബര്‍ 21 ന് റിലീസ് ചെയ്യുവാനിരിക്കെയാണ് ഷാരൂഖിനും സംവിധായകനുമെതിരെ കെസ് വന്നിരിക്കുന്നത്.

Advertisment