Advertisment

താരത്തെ കാണാൻ കാത്തുനിന്നത് മണിക്കൂറുകൾ;ഒടുവിൽ നിരാശനായി ആരാധകൻ സ്വയം മുറിവേൽപ്പിച്ചു

New Update

 

Advertisment

ബോളിവുഡ് താരം ഷാരൂഖ് ഖാനെ കാണാന്‍ കഴിയാത്തതില്‍ നിരാശനായ ആരാധകന്‍ സ്വയം മുറിവേല്‍പ്പിച്ചു. ഷാരൂഖ് ഖാന്‍റ കടുത്ത ആരാധകനായ ധാരാവി സ്വദേശിയായ മൊഹമ്മദ് സലീം അലാവുദ്ദീനാണ് ബ്ലേഡ് ഉപയോഗിച്ച് കഴുത്തില്‍ സ്വയം മുറിവേല്‍പ്പിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.

ഷാരൂഖ് ഖാന്‍റെ ബാന്ദ്രയിലെ വീടിനുമുമ്പില്‍ താരത്തെകാണാനായി മണിക്കൂറുകളാണ് മൊഹമ്മദ് കാത്തുനിന്നത്. മൂന്നുമണിക്കൂറുകള്‍ കാത്തുനിന്നെങ്കിലും ഷാരൂഖിനെ കാണാതായതോടെ നിരാശനായിരുന്നു മൊഹമ്മദ്. തുടര്‍ന്ന് മൊഹമ്മദ് ബ്ലേഡ് ഉപയോഗിച്ച് കഴുത്തില്‍ വരയുകയായിരുന്നു.ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ മുറിവില്ലാത്തതിനാല്‍ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.

Advertisment