Advertisment

സത്യസന്ധമായി പറഞ്ഞാൽ കറിയില്‍ ഉപ്പ് എത്ര ഇടണം എന്ന് ഇപ്പോഴും അറിയില്ല; ‘ജീവിതകാലം മുഴുവൻ ഈ മൂന്ന് ഭക്ഷണം മാത്രം കഴിക്കാം’; പാചകം പഠിച്ചോ എന്നു ചോദിച്ച ആരാധകന് കിങ് ഖാന്‍ നല്‍കിയ മറുപടി ഇങ്ങനെ

author-image
ഫിലിം ഡസ്ക്
New Update

തന്റെ പ്രിയ്യപ്പെട്ട ഭക്ഷണത്തെക്കുറിച്ചും പാചകത്തെക്കുറിച്ചുമൊക്കെയുള്ള ആരാധകരുടെ ചോദ്യങ്ങള്ക്ക് മറുപടി പറഞ്ഞിരിക്കുകയാണ് ഷാരൂഖ് ഖാൻ.ട്വിറ്ററിൽ ആസ്ക്എസ്ആർകെ എന്ന സെഷനിലൂടെയാണ് ഷാരൂഖ് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.

Advertisment

ജീവിതകാലം മുഴുവൻ മൂന്ന് ഭക്ഷണം മാത്രം കഴിക്കാൻ പറഞ്ഞാൽ അവ ഏതായിരിക്കും എന്നായിരുന്നു ഒരു ആരാധകന്റെ ചോദിച്ചത്.

publive-image

ഇതിന് ചോറും പരിപ്പുകറിയും ഉള്ളിയും കഴിച്ച് ജീവിതകാലം മുഴുവൻ കഴിയാമെന്നാണ് ഷാരൂഖ് മറുപടി നൽകിയത്.

ഷാരൂഖ് പാചകം പഠിച്ചോ എന്നതായിരുന്നു മറ്റൊരു ആരാധകന്റെ സംശയം. ഇതിനാകട്ടെ സത്യസന്ധമായി പറഞ്ഞാൽ ഉപ്പ് എത്ര ഇടണം എന്നത് ഇപ്പോഴും അറിയാത്ത

കാര്യമാണ് എന്നായിരുന്നു കിങ്ഖാൻറെ മറുപടി.

പ്രശസ്തരല്ലാത്ത സുഹൃത്തുക്കൾക്കൊപ്പം ഡിന്നറിനു പോയാൽ ഇപ്പോഴും ബിൽ അടയ്ക്കാന് ഷെയറിടാറുണ്ടോ , അതോ ഷാരൂഖ് തന്നായാണോ നൽകുക എന്നതായിരുന്നു മറ്റൊരാള് ചോദിച്ചത്.

പ്രശസ്തരാണെങ്കിലും അല്ലെങ്കിലും കൂടെയുള്ളവരാകും ബില്ലടയ്ക്കുകയെന്നും കാരണം താൻ പണം കയ്യില് കൊണ്ടുനടക്കാറില്ലെന്നുമാണ് ഷാരൂഖ് മറുപടി നൽകിയത്.

film news sharukh khan
Advertisment