Advertisment

’96’ന്റെ തെലുങ്ക് പതിപ്പില്‍ സാമന്തയും ഷര്‍വാനന്ദും

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

തീവ്രമായ പ്രണയത്തിന്റെ ഓര്‍മകളിലേക്ക് പ്രേക്ഷകരെ കൈപിടിച്ചുകൊണ്ടുപോയ വിജയ് സേതുപതി-തൃഷ ചിത്രം 96 വൻ ഹിറ്റായിരുന്നു. തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.

സി പ്രേംകുമാറായിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. അടുത്തിടെയായിരുന്നു ചിത്രത്തിന് തെലുങ്കിലും റിമേക്ക് വരുന്നതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. തെലുങ്കിലെ യുവതാരം ഷര്‍വാനന്ദും സാമന്തയുമാകും ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുകയെന്ന് സ്ഥിരീകരണം വന്നിരിക്കുകയാണ്. സി പ്രേംകുമാര്‍ തന്നെയാണ് സിനിമ തെലുങ്കിലും സംവിധാനം ചെയ്യുന്നത്. ശ്രീ വെങ്കിടേശ്വര മൂവീസിന്റെ ബാനറില്‍ ദില്‍ രാജു ചിത്രം നിര്‍മ്മിക്കുന്നു. സിനിമയുടെ ടൈറ്റില്‍ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടില്ല. ഹൈസ്‌ക്കൂളില്‍ ഒരുമിച്ചു പഠിച്ച രണ്ടു പേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം.

Advertisment