Advertisment

ഒരു ഗുണവും ചെയ്യാത്ത സര്‍ക്കാരിനെന്തിന് ജനം വട്ടിയൂര്‍ക്കാവില്‍ ഉള്‍പ്പെടെ ഒരധിക സീറ്റ് നല്‍കിയെന്ന്‍ കോണ്‍ഗ്രസ് പഠിക്കണമെന്ന് ശശി തരൂര്‍. പരാജയത്തില്‍ എന്‍റെ ഭാഗം ഞാന്‍ ഏറ്റെടുക്കുന്നുവെന്നും തരൂര്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ്‌ : ഒരാളും പ്രതീക്ഷിക്കാത്ത ഒരു വിജയം ഇടതുപക്ഷത്തിന് വട്ടിയൂര്‍ക്കാവില്‍ ഉണ്ടായത് എങ്ങനെ സംഭവിച്ചുവെന്ന് പാര്‍ട്ടി അന്വേഷിക്കണമെന്ന് ശശി തരൂര്‍ എംപി. കുവൈറ്റില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിനാലായിരം വോട്ടുകളുടെ ഭൂരിപക്ഷം അവിടെ ആരും പ്രതീക്ഷിച്ചില്ല. സര്‍ക്കാരിന്‍റെ മൂന്നര വര്‍ഷത്തെ ഭരണം കൊണ്ട് ഒരു നേട്ടവും ഉണ്ടായതായോ ജനങ്ങളുടെ ജീവിതം മെച്ചപ്പെട്ടതായോ ആരും പറഞ്ഞിട്ടില്ല.

പിന്നെന്തിനു വട്ടിയൂര്‍ക്കാവിലെ ജനം ഇടതുപക്ഷത്തിന് ഒരു അധിക സീറ്റ് നല്‍കിയെന്നത് പാര്‍ട്ടി പഠിക്കേണ്ടതാണ്. ആ പരാജയത്തില്‍ തന്‍റെ ഭാഗത്തുള്ള വീഴ്ച അംഗീകരിക്കാന്‍ തയ്യാറാണ്. പരാജയകാരണങ്ങള്‍ പഠിച്ച് വിലയിരുത്തണം . എതിര്‍ പക്ഷത്ത് യുവസ്ഥാനാര്‍ത്ഥി വന്നതാണോ യുവാക്കള്‍ ഇറങ്ങി യുവസ്ഥാനാര്‍ത്ഥിയ്ക്കുവേണ്ടി വോട്ടു ചെയ്തതാണോ എന്ന് അന്വേഷിക്കണം.

വട്ടിയൂര്‍ക്കാവിലേയും കോന്നിയിലേയും പരാജയങ്ങള്‍ക്ക് എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട് . പാര്‍ട്ടിയുടെ അകത്ത് കോന്നിയില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ജനങ്ങളുടെ ഇടയില്‍ ആരോപണമുണ്ട് - തരൂര്‍ പറഞ്ഞു.

byelection 2019
Advertisment