Advertisment

കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്നും സഞ്ജു സാംസണ്‍ മുക്തനായി; ആശംസകളുമായി ശശി തരൂര്‍

New Update

publive-image

Advertisment

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ സഞ്ജു സാംസണിന് അന്തിമ ഇലവനില്‍ ഇടം നേടാനാകാത്തത് ആരാധകരെ ഏറെ നിരാശയിലാഴ്ത്തിയിരുന്നു. സഞ്ജുവിനെ വീണ്ടും തഴഞ്ഞെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനം.

എന്നാല്‍ കാല്‍മുട്ടിനേറ്റ പരിക്കാണ് സഞ്ജുവിന് തിരിച്ചടിയായതെന്ന് ബിസിസിഐ വൃത്തങ്ങള്‍ പിന്നീട് വ്യക്തമാക്കി. ഇതോടെ, സഞ്ജുവിന് ശ്രീലങ്കന്‍ പര്യടനത്തിലെ മറ്റു മത്സരങ്ങളും നഷ്ടമാകുമോയെന്നായി പിന്നീട് ചര്‍ച്ച.

എന്നാല്‍, മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് സന്തോഷം പകരുന്നതാണ്. സഞ്ജു സാംസണ്‍ പരിക്കില്‍ നിന്ന് മുക്തനായതായാണ് വിവരം. ശശി തരൂര്‍ എംപിയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. സഞ്ജു സുഖം പ്രാപിച്ചെന്നും എല്ലാ ആശംസകളും നേരുന്നതായും തരൂര്‍ പറഞ്ഞു.

എന്നാല്‍, നാളെ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ സഞ്ജു കളിക്കുമോയെന്ന കാര്യം വ്യക്തമല്ല. സഞ്ജുവിന് പകരം ടീമിലെത്തിയ ഇഷാന്‍ കിഷന്‍ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. അതുകൊണ്ട് നാളത്തെ മത്സരത്തിലും ഇഷാന്‍ ടീമിലിടം ഉറപ്പിക്കുമെന്ന് വ്യക്തമാണ്. ഫോമിലല്ലാത്ത മനീഷ് പാണ്ഡെയ്ക്ക് പകരം സഞ്ജുവിനെ പരിഗണിക്കുക മാത്രമാണ് ഏക സാധ്യത.

shashi tharoor sanju samson
Advertisment