Advertisment

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം: ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ജൂലൈ 28-ന് യോഗം ചേരും; ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും

New Update

publive-image

ന്യൂഡല്‍ഹി: പെഗാസസ് വിവാദത്തില്‍ ശശി തരൂര്‍ എംപി അധ്യക്ഷനായ പാര്‍ലമെന്ററി ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ജൂലൈ 28-ന് യോഗം ചേരും. ഐടി, ആഭ്യന്തര മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. വൈകിട്ട് നാലു മണിക്ക് ചേരുന്ന യോഗത്തില്‍ ഹാജരാകണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കാര്‍ത്തി ചിദംബരം, തേജസ്വി സൂര്യ, മഹുവാ മോയിത്ര തുടങ്ങിയവരാണ് പാര്‍ലമെന്റിന്റെ ഐ.ടി. സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ അംഗങ്ങള്‍. പൗരന്മാരുടെ വിവരസുരക്ഷയും സ്വകാര്യതയും എന്ന വിഷയത്തില്‍ ഉദ്യോഗസ്ഥരില്‍നിന്ന് വിവരം ആരായുക എന്നതാണ് യോഗത്തിന്റെ അജണ്ട.

shashi tharoor pegasus
Advertisment