Advertisment

കരിപ്പൂരിൽ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പ്രദേശവാസികളെ അഭിനന്ദിച്ച് ശശി തരൂര്‍ എംപി: . പ്രളയവും മഹാമാരിയും പോലുള്ള ദുരന്തമുഖങ്ങളില്‍ ഐക്യവും ഉത്സാഹവും പ്രകടിപ്പിക്കുന്നതു കൊണ്ടാണ് മലയാളികൾ വേറിട്ട് നിൽക്കുന്നതെന്ന് തരൂർ

New Update

publive-image

ദില്ലി: കരിപ്പൂരിൽ വിമാനം അപകടത്തില്‍പ്പെട്ടപ്പോള്‍ സ്വന്തം സുരക്ഷപോലും നോക്കാതെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പ്രദേശവാസികളെ അഭിനന്ദിച്ച് ശശി തരൂര്‍ എംപി. പ്രളയവും മഹാമാരിയും പോലുള്ള ദുരന്തമുഖങ്ങളില്‍ ഐക്യവും ഉത്സാഹവും പ്രകടിപ്പിക്കുന്നതു കൊണ്ടാണ് മലയാളികൾ വേറിട്ട് നിൽക്കുന്നതെന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു.

"കേരളീയര്‍ പ്രവര്‍ത്തന നിരതരാണ്, പ്രളയത്തിലും മഹാമാരിയിലും ഇപ്പോള്‍ വിമാനദുരന്തത്തിലും മലയാളി പ്രകടിപ്പിക്കുന്ന ഉത്സാഹവും ഐക്യവുമാണ് അവരെ വേറിട്ടുനിര്‍ത്തുന്നത്. ഒരപകടം ഉണ്ടായപ്പോള്‍ മതമോ ജാതിയോ വര്‍ഗമോ പരിഗണിക്കാതെ അവര്‍ അവിടേയ്ക്ക് ഓടിയെത്തി. ഇതാണെന്റെ കേരള മോഡല്‍!"ശശി തരൂർ ട്വീറ്റ് ചെയ്തു.

Advertisment