Advertisment

സ്വര്‍ണ്ണക്കടത്ത് കേസിൽ ആരോപണ വിധേയരായ ആരുമായും ബന്ധമില്ലെന്ന് ശശി തരൂര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിൽ ആരോപണ വിധേയരായ ആരുമായും ബന്ധമില്ലെന്ന് ശശി തരൂര്‍. സ്വപ്ന സുരേഷുമായി ഒരു ബന്ധവും ഇല്ല. അറിയുകയുമില്ല. ജോലി ശുപാര്‍ശയും നൽകിയിട്ടില്ല. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണം. ആക്ഷേപങ്ങൾ ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമ നടപടി എടുക്കുമെന്നും ശശി തരുര്‍ സമൂഹ മാധ്യമത്തിൽ കുറിച്ചു.

സ്വർണ കടത്തു കേസിൽ കൃത്യമായ അന്വേഷണം നടത്തണം എന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു. ശുപാർശയിൽ ആരും കോണ്സുലേറ്റിൽ ജോലിക്ക് കയറിയിട്ടില്ല. അനാവശ്യമായി പേര് വലിച്ചിഴക്കുന്നവർക്കെതിരെ നിയമ നടപടി തീരുമാനിക്കുമെന്നും ശശി തരൂർ മുന്നറിയിപ്പ് നൽകി.

Advertisment