Advertisment

ഒരുകാരണവശാലും ബിജെപിക്ക് കേരളത്തിൽ ഇടപെടാൻ അവസരം നൽകില്ല ; സ്വകാര്യ ബില്‍ നിലനില്‍ക്കണമെങ്കില്‍ ശബരിമല ആചാര സംരക്ഷണത്തിന് ഭരണഘടനാഭേദഗതി വേണമെന്ന് ശശി തരൂര്‍

New Update

ഡൽഹി: സ്വകാര്യ ബില്‍ നിലനില്‍ക്കണമെങ്കില്‍ ശബരിമല ആചാര സംരക്ഷണത്തിന് ഭരണഘടനാഭേദഗതി വേണമെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. ഒരുകാരണവശാലും ബിജെപിക്ക് കേരളത്തിൽ ഇടപെടാൻ അവസരം നൽകില്ല, തരൂർ വ്യക്തമാക്കി.

Advertisment

publive-image

വെള്ളിയാഴ്ചയാണ് ശബരിമലയിൽ ആചാരരീതികൾ സംരക്ഷിക്കണമെന്ന ബിൽ ലോക്സഭയിൽ അവതരിപ്പിക്കാനിരിക്കുന്നത്. എൻ.കെ. പ്രേമചന്ദ്രന്റെ ബിൽ 21ന് പരിഗണിക്കുന്നവയിൽ ഒന്നാമത്തേതായിട്ടാണ് ഉൾപ്പെടുത്തിയത്. ഈ ലോക്സഭയിൽ അവതരണാനുമതി ലഭിച്ച പ്രഥമ സ്വകാര്യ ബില്ലാണിത്.

സെപ്റ്റംബർ 28ന് ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച് കഴിഞ്ഞ സുപ്രീം കോടതിയുടെ അഞ്ചംഗബെഞ്ച് പുറപ്പെടുവിച്ച വിധി മറികടക്കാനുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്. വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതി വിധി പറയാനിരിക്കുകയാണ്.

Advertisment