Advertisment

മന്ത്രിസ്ഥാനം - എന്‍സിപിയിലെ തര്‍ക്കത്തിനു പിന്നില്‍ ശശീന്ദ്രന്‍ - പീതാംബരന്‍ മാസ്റ്റര്‍ തര്‍ക്കം. തോമസ് കെ തോമസിനായി മാസ്റ്ററുടെ കടുംപിടുത്തം. എന്‍സിപിയിലെത്തി മന്ത്രിയാകാനുള്ള മാണി സി കാപ്പന്‍റെ നീക്കം പൊളിച്ചത് പിണറായിയുടെ മറുപടി ? 2 ദിവസത്തിനകം തര്‍ക്കം തീര്‍ന്നില്ലെങ്കില്‍ എന്‍സിപിയുടെ മന്ത്രിസ്ഥാനവും സിപിഎം ഏറ്റെടുത്തേക്കും !

New Update

publive-image

Advertisment

തിരുവനന്തപുരം: 20 -ന് മന്ത്രിസഭ അധികാരമേല്‍ക്കാനിരിക്കെ മന്ത്രിസ്ഥാനത്തെ ചൊല്ലി എന്‍സിപിയില്‍ കലഹം. മന്ത്രിസ്ഥാനത്ത് ഒരവസരംകൂടി വേണമെന്ന നിലപാടില്‍ എകെ ശശീന്ദ്രന്‍ ഉറച്ചു നില്‍ക്കുകയാണ്.

അതേസമയം രണ്ടു തവണ മന്ത്രിയായ ശശീന്ദ്രന്‍ മാറിനിന്ന് പുതുമുഖമായ തനിക്ക് അവസരം നല്‍കണമെന്നാണ് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിന്‍റെ നിലപാട്.

പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ടിപി പീതാംബരന്‍ മാസ്റ്ററും സീനിയര്‍ നേതാവ് എകെ ശശീന്ദ്രനുമായുള്ള അഭിപ്രായ ഭിന്നതയാണ് പാര്‍ട്ടിയിലെ നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് പൊതു വിലയിരിത്തല്‍.

തോമസ് കെ തോമസിനെക്കൊണ്ട് മന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിപ്പിക്കുന്നതിനു പിന്നില്‍ പീതാംബരന്‍ മാസ്റ്റ്‍റണെന്നും പറയുന്നു. എന്നാല്‍ ശശീന്ദ്രന്‍ വിട്ടുകൊടുക്കാനൊരുക്കമല്ല.

publive-image

അതിനിടെ മാണി സി കാപ്പന്‍ തിരികെ എന്‍സിപിയില്‍ എത്തി മന്ത്രിയാകാനുള്ള നീക്കം നടത്തിയത് തുടക്കത്തിലെ പാളിയിരുന്നു. പീതാംബരന്‍ മാസ്റ്റര്‍ തന്നെയായിരുന്നു ഈ നീക്കത്തിനും ചുക്കാന്‍ പിടിച്ചത്.

എന്നാല്‍ കാപ്പന്‍റെ തിരികെ പ്രവേശന ദൗത്യവുമായി മാസ്റ്റര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടപ്പോള്‍ ആ നീക്കം മുളയിലെ നുള്ളിയത് പിണറായിയാണ്.

നിലപാടും നട്ടെല്ലും ഇല്ലാത്തവരെ ഇടതു മുന്നണിക്ക് ആവശ്യമില്ലെന്നായിരുന്നു പിണറായിയുടെ പ്രതികരണം. അതോടെ കാപ്പന്‍റെ രഹസ്യ നീക്കം തുടക്കത്തിലേ പാളി.

അതേസമയം പിണറായി മനസുവച്ചിരുന്നെങ്കില്‍ എന്‍സിപിയില്‍ മടങ്ങിയെത്തി മന്ത്രിയാകുക എന്ന കാപ്പന്‍രെ നീക്കം വിജയിക്കുമായിരുന്നു.

അത് നടക്കാതെപോയതോടെയാണ് രാഷ്ട്രീയത്തിലും  പാര്‍ലമെന്‍ററി രംഗത്തും പുതുമുഖമായ തോമസ് കെ തോമസിനെയുമായി പീതാംബരന്‍ മാസ്റ്റര്‍ രംഗത്തിറങ്ങിയത്.

നേരത്തെ കാപ്പനോട് കുട്ടനാട്ടില്‍ മത്സരിക്കാന്‍ എന്‍സിപിയും പിണറായി വിജയനും ആവശ്യപ്പെട്ടിരുന്നതാണ്. എങ്കില്‍ ഇത്തവണ കാപ്പന് മന്ത്രിസ്ഥാനത്ത് എതിരില്ലായിരുന്നു.

എന്നാല്‍ പാലായില്‍ മത്സരിക്കാനായിരുന്നു കാപ്പന്‍റെ തീരുമാനം. അത് വിജയം കാണുകയും ചെയ്തു. പക്ഷേ മന്ത്രിസ്ഥാനവും ഭരണകക്ഷി അംഗത്വവും നഷ്ടമായി. പ്രതിപക്ഷ എംഎല്‍എ മാത്രമായി മാറി.

എന്തായാലും രണ്ടു ദിവസത്തിനകം തീരുമാനം അറിയിക്കാനാണ് എന്‍സിപിക്ക് സിപിഎം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. തര്‍ക്കം മുറുകിയാല്‍ ഇരുവരെയും മാറ്റിനിര്‍ത്തി മന്ത്രിസ്ഥാനം സിപിഎം തന്നെ ഏറ്റെടുക്കാനും മടിക്കില്ല.

trivandrum news
Advertisment