ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ആരാണ് പപ്പു,ആരാണ് യഥാര്‍ത്ഥ ഫേക്ക് ; ബി.ജെ.പിയെയും മോദിയേയും ട്രോളി ശത്രുഘ്‌നന്‍ സിന്‍ഹ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, April 21, 2019

വഡോദര: ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ട്രോളി ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശത്രുഘ്‌നന്‍ സിന്‍ഹ. ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ആരാണ് പപ്പുവെന്നും ആരാണ് യഥാര്‍ത്ഥ ഫേക്കു എന്നുമായിരുന്നു സിന്‍ഹയുടെ ചോദ്യം.

ഹിന്ദി ഹൃദയഭൂമിയായ മധ്യപ്രദേശും രാജസ്ഥാനും ചത്തീസ്ഗഡും ബി.ജെ.പിയില്‍ നിന്നും പിടിച്ചെടുത്ത കോണ്‍ഗ്രസിനെ അഭിനന്ദിച്ചുകൊണ്ടായിരുന്നു സിന്‍ഹിയുടെ പ്രസ്താവന.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് അധിക്ഷേപിക്കുന്ന ബി.ജെ.പി യഥാര്‍ത്ഥ പപ്പുവായി മാറിയത് ആരാണെന്ന് കണ്ടല്ലോവെന്നും സിന്‍ഹ ചോദിച്ചു.

വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വീണ്ടും ജനങ്ങളെ പറ്റിക്കുകയാണ് മോദിയെന്നും 2022 ലും 2024 വും 2029 ലും പ്രധാനമന്ത്രിയായില്ലെങ്കില്‍ കൂടി അദ്ദേഹം അത് തന്നെ തുടരുമെന്നും സിന്‍ഹ പറഞ്ഞു.

×