Advertisment

ഒടുവില്‍ തീരുമാനിച്ചു : പട നയിക്കാന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

പട്‌ന:  എം.പി ശത്രുഘ്‌നന്‍ സിന്‍ഹ ഒടുവില്‍ കോണ്‍ഗ്രസിലേക്ക്. ബി.ജെ.പി ലോക്‌സഭയില്‍ സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണ് പാര്‍ട്ടി മാറ്റം.

Advertisment

publive-image

ബി.ജെ.പിക്കും പ്രധാനമന്ത്രി മോദിക്കുമെതിരേ നിരന്തരം വിമര്‍ശനമുന്നയിക്കുന്ന ശത്രുഘ്‌നന്‍ സിന്‍ഹയെ പാര്‍ട്ടി നേതൃത്വം തുടര്‍ച്ചയായി അവഗണിച്ചു വരികയായിരുന്നു. ഇതിനിടയില്‍ കേന്ദ്രത്തിനെതിരേ കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജി സംഘടിപ്പിച്ച പ്രതിപക്ഷ റാലിയില്‍ മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹക്കൊപ്പം ശത്രുഘ്‌നന്‍ സിന്‍ഹയും വേദി പങ്കിട്ടത് ബി.ജെ.പി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.

ഇതേതുടര്‍ന്ന് അദ്ദേഹത്തിനു വേണമെങ്കില്‍ പാര്‍ട്ടിയില്‍നിന്ന് രാജിവയ്ക്കാമെന്ന് ബിഹാറിലെ ചില മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഓര്‍മിപ്പിച്ചിരുന്നു. താന്‍ പ്രതിനിധീകരിക്കുന്ന പട്‌ന സാഹിബ് മണ്ഡലത്തില്‍ നിന്നു തന്നെ ഇത്തവണയും മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇത്തവണ ഈ മണ്ഡലത്തില്‍ കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പേര് പാര്‍ട്ടി നേതൃത്വം പ്രഖ്യാപിക്കുകയും ശത്രുഘ്‌നനെ ബോധപൂര്‍വം അവഗണിക്കുകയും ചെയ്യുകയായിരുന്നു.

ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവുമായി അടുത്ത ബന്ധം സ്ഥാപിച്ച ശത്രുഘ്‌നന്‍, കഴിഞ്ഞ ദിവസം തേജസ്വി യാദവുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന വിവരം പുറത്തുവന്നത്.

Advertisment