Advertisment

ഷോണ്‍ പൊള്ളോക്കിന്റെ പാന്റ് കീറിപോയി... അതും തത്സമയ ടിവി പരിപാടിക്കിടെ

author-image
admin
Updated On
New Update

തല്‍മയ ടിവി പരിപാടിക്കിടെ ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ ഷോണ്‍ പൊള്ളോക്കിന്റെ പാന്റ് കീറി. ദക്ഷിണാഫ്രിക്ക പാകിസ്ഥാന്‍ ടെസ്റ്റ് മത്സരത്തിന്റെ തല്‍സമയ സംപ്രേക്ഷണത്തിനിടെയാണ് പാന്റ് കീറിയത്.

Advertisment

publive-image

കളിക്കാര്‍ ഉച്ചഭക്ഷണത്തിന് പിരിഞ്ഞ വേളയില്‍ മൈതാനത്ത് വെച്ച് ഗ്രെയിം സ്മിത്തിനും അവതാരകന്‍ മാര്‍ക്ക് നിക്കോളസിനുമൊപ്പം സ്ലിപ്പിലെ ഫീല്‍ഡിംങിനെക്കുറിച്ച് വിശദീകരിക്കുമ്പോഴായിരുന്നു അത് സംഭവിച്ചത്. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങളെക്കുറിച്ചും പിഴവ് പറ്റാനുള്ള സാധ്യതകളെക്കുറിച്ചുമായിരുന്നു സംസാരിച്ചിരുന്നത്. ഇതിനിടെ ഒരു ക്യാച്ചെടുക്കുന്നതിന് അല്‍പം കൂടുതല്‍ കുനിഞ്ഞപ്പോഴാണ് പൊള്ളോക്കിന്റെ പാന്റിന്റെ പിന്‍ഭാഗം കീറിപ്പോയത്.

കാര്യം മനസിലായ പൊള്ളോക് എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ സ്മിത്തും അവതാരകനും ചിരിച്ചുമറിയുകയായിരുന്നു. തല്‍സമയപരിപാടിയായതിനാല്‍ ഇതെല്ലാം പ്രേക്ഷകരും കാണുന്നുണ്ടായിരുന്നു. ഇതിനിടെ ഫീല്‍ഡിലുണ്ടായിരുന്ന ഒരാള്‍ നല്‍കിയ ടവ്വല്‍ ഉപയോഗിച്ച് കീറിയ പാന്റ് മറച്ചാണ് പൊള്ളോക്ക് മൈതാനം വിട്ടത്.

പിന്നീട് കീറിയ പാന്റിന്റെ ചിത്രം പൊള്ളോക് തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്തു. ദക്ഷിണാഫ്രിക്കന്‍ ഡ്രസിംങ് റൂമില്‍ നിന്നും പകരം പാന്റ് ലഭിച്ചകാര്യവും ട്വീറ്റില്‍ പൊള്ളോക് നന്ദിയോടെ ഓര്‍ത്തു.

Advertisment