സുഷമാ സ്വരാജിന്‍റെ വിദേശപര്യടനത്തിനിടെ കണ്ടുമുട്ടിയ ഉസ്‌ബെക് വനിതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം; ഇവരുടെ ഹിന്ദി ഗാനം വൈറലായിരിക്കുകയാണ്- കാണാം( വീഡിയോ )

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, August 6, 2018

viral video: ബോളിവുഡിന് പരിധികളില്ല

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് തന്‍റെ വിദേശപര്യടനത്തിനിടെ കണ്ടുമുട്ടിയ ഉസ്‌ബെക് വനിതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഉസ്‌ബെക് വനിതയുടെ ഹിന്ദി ഗാനമാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിരിക്കൊണ്ടിരിക്കുന്നത്.

വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാറാണ് സുഷമാസ്വരാജിനൊപ്പം ഉസ്‌ബെക് വനിത നിന്ന് പാട്ട്പാടുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.

കസാഖ്‌സ്താന്‍, കിര്‍ഗിസ്താന്‍, ഉസ്‌ബെകിസ്താന്‍ എന്നിവിടങ്ങളില്‍ ത്രിദിന പര്യടനം നടത്തുന്നതിനിടെയാണ് മന്ത്രി സുഷമാസ്വരാജ്ഒരു ബോളിവുഡ് ആരാധികയെ കണ്ടുമുട്ടിയത്. തനിക്കേറെ ഇഷ്ടപ്പെട്ട ‘ഇചക് ദാനാ ബിചക് ദാനാ’ എന്ന ഹിന്ദിഗാനം സുഷമാ സ്വരാജിനു വേണ്ടി അവര്‍ പാടുകയും ചെയ്തു.

‘ബോളിവുഡിന് പരിധികളില്ല. അതുകൊണ്ട് തന്നെ രാജ്കപൂറിനെയും നര്‍ഗീസിനെയും അറിയാത്തവര്‍ ഉസ്‌ബെകിസ്താനിലില്ലയെന്നും. ‘ശ്രീ 420’ എന്ന ചിത്രത്തിലെ ‘ഇചക് ദാനാ ബിചക് ദാനാ’ എന്ന പാട്ട് പാടിയ ഈ ഉസ്‌ബെക് വനിതയ്ക്ക് സല്യൂട്ട്.’ വീഡിയോ പങ്കുവച്ച് രവീഷ്‌കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.

×