Advertisment

ആടിയും പാടിയും കെയര്‍ വാര്‍ഷികാഘോഷം കെങ്കേമം.

author-image
admin
New Update

റിയാദ് :ചുങ്കത്തറ നിവാസികളുടെ  പ്രവാസി കൂട്ടായ്മയായ കെയർ ഒന്നാം വാർഷികം ആഘോഷിച്ചു. മദീന ഹൈപ്പർ മാർക്കറ്റിൽ വെച്ച് നടന്ന ആഘോഷ പരിപാടിയില്‍ സംഘടനയുടെ കലാകാരികളും കലാകാരന്‍മാരും അവതരിപ്പിച്ച വിവിധ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി.

Advertisment

publive-image

ആഘോഷത്തോടനുബന്ധിച്ച നടന്ന സാംസ്കാരിക സമ്മേളനം  ദിലീപ് ഉൽഘാടനം ചെയ്തു.

പ്രസിഡണ്ട് ബാപ്പു അദ്ധ്യക്ഷത വഹിച്ചു.. ജയൻ കൊടുങ്ങല്ലൂർ , ശഫീക്ക് കിനാലൂർ, അയ്യൂബ് കരൂപടന്ന,പ്രിൻസ്, കരിം കല്ലു, കുഞ്ഞുമുഹമ്മദ്‌ , എന്നിവര്‍ ആശംസ നേര്‍ന്ന് സംസാരിച്ചു. യോഗത്തിന് നിലമ്പൂര്‍ ഷാജി സ്വാഗതവും റഷീദ് നന്ദിയും പറഞ്ഞു.

തുടര്‍ന്ന്  സക്കീർ മണ്ണാർ മലയും, ശബാന അന്‍ഷാദ്,  കെയർ കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാ സന്ധ്യയും വാർഷിക ആഘോത്തിന് കൊഴുപ്പേകി. ബാപ്പു മാമ്പൊയിൽ റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി. അഷ്റഫ് കെ. ജി ,ഉമ്മർ, ഗഫൂർ, അലി അക്ബർ, ആസിഫ്, ഷാജു, ഷാനവാസ്, സുലൈമാൻ, ഷനൂബ്, സജിം, ബഷീർ, അബാൻ, റീന, ജുന, മിൻസിയ, സജ്ന , റിയ എന്നിവർ നേതൃത്വം നൽകി.

Advertisment