Advertisment

കുവൈറ്റിലെ അബ്​ദുല്ല അൽ സാലിം സാംസ്​കാരിക നിലയം പൊതുജനങ്ങൾക്ക്​ തുറന്നുകൊടുത്തു

New Update

കുവൈറ്റ് : കുവൈറ്റിലെ അബ്​ദുല്ല അൽ സാലിം സാംസ്​കാരിക നിലയം പൊതുജനങ്ങൾക്ക്​ തുറന്നുകൊടുത്തു . മ്യൂസിയവും സാംസ്​കാരിക നിലയവും ഫെബ്രുവരി നാലിനാണ്​ അമീർ ഉദ്ഘാടനം ചെയ്​തത്​. ബുധനാഴ്​ച മുതൽ പൊതുജനങ്ങൾക്ക്​ ഒൗദ്യോഗികമായി പ്രവേശം അനുവദിച്ചു.

Advertisment

publive-image

18 വയസ്സിന്​ മുകളിലുള്ളവർക്ക്​ മൂന്ന്​ ദീനാറാണ്​ പ്രവേശന ഫീസ്​. സഹായത്തിന്​ പോവുന്ന ഗാർഹികത്തൊഴിലാളിക്കും നൽകണം രണ്ടുദീനാർ. രണ്ട്​വയസ്സിൽ താഴെയുള്ളവർക്ക്​ സൗജന്യമാണ്​. 18 വയസ്സ്​ വരെയുള്ളവർക്ക്​ രണ്ട്​ ദീനാറും ഭിന്നശേഷിയുള്ളവർക്ക്​ ഒന്നര ദീനാറുമാണ്​ ഫീസ്​.

വീൽചെയർ ഉപയോഗിക്കേണ്ടവർക്ക്​ ഒന്നര ദീനാർ ഫീസ്​ നൽകണമെങ്കിലും ഒരാളെ സൗജന്യമായി സഹായത്തിന്​ കൊണ്ടുപോവാം. സാധാരണ ദിവസങ്ങളിൽ രാവിലെ ഒമ്പത്​ മുതൽ ​രാത്രി ഏഴുവരെയും അവധി ദിവസങ്ങളിൽ രാവിലെ ഒമ്പത്​ മുതൽരാത്രി പത്തുവരെയുമാണ്​ സാംസ്​കാരിക നിലയം പ്രവർത്തിക്കുക. ഞായറാഴ്​ച നിലയം തുറക്കില്ല.

kuwait kuwait latest
Advertisment