Advertisment

മോദിയെ അഭിനന്ദിച്ച് ഇംഗ്ലീഷിലും ഹിന്ദിയിലും അബുദാബി കിരീടാവകാശിയുടെ ട്വീറ്റ്

New Update

അബുദാബി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അബുദാബി കിരീടാവകാശി. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആണ് മോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചത്. ശൈഖ് മുഹമ്മദ് തന്നെ ഇക്കാര്യം ട്വീറ്റ് ചെയ്യുകയും ചെയ്തു.

Advertisment

publive-image

മോദിയെ അഭിനന്ദിച്ചുകൊണ്ട് ഇംഗ്ലീഷിന് പുറമെ ഹിന്ദിയിലും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യയുമായുള്ള ബന്ധവും സഹകരണവും ശക്തമാക്കുമെന്നും ഇന്ത്യന്‍ സര്‍ക്കാറും ജനങ്ങളും കൂടുതല്‍ പുരോഗതി പ്രാപിക്കട്ടെയെന്നും അദ്ദേഹം തന്റെ ട്വീറ്റിലൂടെ ആശംസിക്കുന്നു.

Advertisment