Advertisment

ഷെയിനിന്റെ പ്രസ്താവനകള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു: അമ്മയും ഫെഫ്കയും ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു

author-image
ഫിലിം ഡസ്ക്
New Update

ഷെയിന്‍ നിഗം വിവാദം വീണ്ടും വിവാ​​ദത്തിലേക്ക്. തിരുവനന്തപുരത്ത് ഷെയിന്‍ മാധ്യമങ്ങളോട് നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് അമ്മയും ഫെഫ്കയും ചര്‍ച്ചകള്‍ നിര്‍ത്തിവെക്കുന്നു. ഷെയിനിന്റെ പ്രസ്താവനകള്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നതാണെന്നും സര്‍ക്കാര്‍ തലത്തിലും തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഷെയ്ന്‍ ശ്രമിക്കുന്നുമെന്നുമാണ് അമ്മയുടെയും ഫെഫ്കയുടെയും നിലപാട്.

Advertisment

publive-image

നിര്‍മാതാക്കളും സംവിധായകരുമായുള്ള പ്രശ്നത്തില്‍ നടക്കുന്ന ചര്‍ച്ച ഏകപക്ഷീയമാണെന്നും, നിര്‍മാതാക്കള്‍ക്ക് മനോവിഷമമല്ല, മനോരോഗമാണെന്നും ഷെയിന്‍ കുറ്റപ്പെടുത്തിയിരുന്നു. അമ്മ തന്റെ സംഘടനയാണെന്നും അമ്മയുടെ ഭാഗത്ത് നിന്നും തനിക്ക് പൂര്‍ണ പിന്തുണയുണ്ടാകുമെന്നും ഷെയിന്‍ നിഗം പറഞ്ഞിരുന്നു.

എന്നാല്‍ നിലവിലെ അമ്മയുടെ നിലപാട് ഷെയിനിന് തിരിച്ചടിയാകാനാണ് സാധ്യത. ചലച്ചിത്രമേളയില്‍ തന്റെ ചിത്രങ്ങളായ ഇഷ്ക്, കുമ്പളങ്ങി നൈറ്റ്സ് എന്നിവയുടെ പ്രദര്‍ശനം കാണാന്‍ തിരുവനന്തപുരത്തെത്തിയതായിരുന്നു ഷെയിന്‍.

Advertisment