Advertisment

ആം ആദ്മി പാര്‍ട്ടിയെകുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല...ചെറിയ പാര്‍ട്ടികള്‍ വരും പോകും...വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കാനും ജയിക്കാനുമുള്ള ശേഷി കോണ്‍ഗ്രസിനുണ്ട്...പൊതു തെരഞ്ഞെടുപ്പിനെ പേടിയില്ല...കോണ്‍ഗ്രസ് ഒലിച്ചുപോകില്ല...എഎപിയുമായുള്ള സഖ്യസാധ്യതകള്‍ തള്ളി ഷീല ദീക്ഷിത്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യസാധ്യതകള്‍ തള്ളി ഷീല ദീക്ഷിത് രംഗത്തെത്തി. മൂന്നു തവണ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് കഴിഞ്ഞ ദിവസമാണു സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയായി ചുമതലയേറ്റത്.

Advertisment

publive-image

കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി 2015ലെ തിരഞ്ഞെടുപ്പില്‍ ഷീല ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ചാണ് അധികാരത്തിലെത്തിയത്.

പൊതുതിരഞ്ഞെടുപ്പിനെ പേടിയില്ലെന്നും കോണ്‍ഗ്രസ് ഒലിച്ചു പോകില്ലെന്നും ഷീല അവകാശപ്പെട്ടു. പൊതുതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യസാധ്യതകള്‍ ഷീല ദീക്ഷിത് തള്ളി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കാനും ജയിക്കാനുമുള്ള ശേഷി കോണ്‍ഗ്രസിനുണ്ടെന്നും അവര്‍ പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിയെ (എഎപി) കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ഡല്‍ഹിയില്‍ മാത്രമേ എഎപി ഉള്ളൂ. മറ്റേതെങ്കിലും സംസ്ഥാനത്ത് അവരുടെ സജീവ സാന്നിധ്യമുണ്ടോ? ഗുജറാത്തിലോ രാജസ്ഥാനിലോ അവരുണ്ടോ? എഎപി ചെറിയൊരു പാര്‍ട്ടിയാണ്. അവര്‍ വരും പോകും- ഷീല പറഞ്ഞു.

Advertisment