Advertisment

അഭയം ചാരിറ്റി ഫാമിലി ഇവൻറ് "ഖൈരിയ്യ"13 വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന്

New Update

ജിദ്ദ: അഭയം ചാരിറ്റി ഫാമിലി ഇവൻറ് , "ഖൈരിയ്യ" ഈ മാസം പതിമൂനിന്ന് (വെള്ളി യാഴ്ച) ഉച്ചക്ക് 2.30 ന്, ജിദ്ദയിലെ ഫലസ്തീൻ റോഡിലുള്ള അൽ-ദ്ദുറ വില്ലയിൽ ആരംഭിക്കും. കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ, വയസ്സ് അടിസ്ഥാനത്തിൽ കിഡ്സ്, ജൂനിയർ, സീനിയർ , മുതിർന്നവർ എന്നീ ഗ്രൂപ്പുകളിലായി വിവിധ മത്സരങ്ങളാണ് പരിപാടിയിൽ സംഘടിപ്പിച്ചിട്ടുള്ളത്. ചിത്രരചന, ചായം കൊടുക്കൽ, മൈലാഞ്ചിയിടൽ, ഫാഷൻ ഷോ , പൂഷ്പാലങ്കാരം, സലാഡ്‌ പ്രിപറേഷൻ, തീറ്റ മത്സരം എന്നീവയും, വിവിധ കലാ പരിപാടികളും ഒരുക്കിയിട്ടുണ്ട്.

Advertisment

publive-image

ഡോ. ഇസ്മായിൽ മരുതേരി നയിക്കുന്ന "കുടുംബിനികളുടെ സഹായഹസ്തം" സെമി നാർ, അഫ്സൽ നാറാണത്ത് നയിക്കുന്ന മിറക്കിൾ ഓഫ് മാർഷ്യൽ ആർട്സ്, സ്റ്റേജ് ഹിപ്നോട്ടിസം, വിവിധ ടീമുകൾ അവതരിപ്പിക്കുന്ന മാപ്പിള കലാ പരിപാടികൾ, ഒപ്പന, സൂഫി ഡാൻസ്, ജോക്കർ ഡാൻസ്, ഖവാലി ഡാൻസുകൾ, വിവിധ തരം പ്രൊഡ ക്ടുകളെ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ, ഭക്ഷണ ശാലകൾ, മൊബൈൽ അക്‌സെ സ്സറിസ് സ്റ്റാൾ എന്നിവ ഖൈരിയ്യയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഫാമിലി കൗൺ സിലിങ് ആവശ്യമുള്ളവർക്ക്, കൗണ്സിലിങ് സേവനം ലഭ്യമാക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

"ഷെഫ് ക്വീൻസ്"ന്റെ വൈവിധ്യമാർന്ന സാൻഡ്‌വിച്ചുകൾ, പായസം,പുഡ്ഡിംഗ് തുടങ്ങിയ മധുരമൂറും വിഭവങ്ങളുമായി "മധുരക്കലവറ", തനിനാടൻ ഭക്ഷണങ്ങൾ മതിയോളം കഴിക്കാൻ "മാമാസ് കിച്ചൺ", കൊതിയൂറും പലഹാരങ്ങളുമായി "കിടു കാച്ചി സ്റ്റാൾ", രുചിക്കൂട്ടുമായി "വി ഗേൾസ്", വിവിധയിനം ജൂസുകളുമായി "ജ്യൂസ് ഹബ്", പുളി മുട്ടായിയും, കടിച്ചാപറിച്ചിയും,ഉപ്പിലിട്ടതും മറ്റു നാടൻ മിട്ടായികളുടെ കലവറയുമായി "പെട്ടിപ്പീടിക"യുമുൾപ്പെടെ നിരവധി സ്റ്റാളുകൾ അടങ്ങിയ ഫുഡ് കോർട്ട് ഖൈരിയ്യയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.

ഫാഷൻ ട്രെൻഡുകൾ പരിചയപ്പെടുത്തുന്ന "ഫാഷോൺ..", മോഡേൺ അക്‌സെസ്സറികളെ പരിചയപ്പെടുത്തുന്ന "ടെക്കി ട്രെൻഡ്സ്" എന്നിങ്ങനെയുള്ള വിവിധ സ്റ്റാളുകളും പരിപാടിയിൽ സജ്ജീകരിച്ചിട്ടുണ്ട്.

ജിദ്ദയിലെ ഒരു കൂട്ടം പ്രവാസി കുടുംബിനികൾ 2018-ൽ രൂപം നൽകിയ "അഭയം ചാരിറ്റി", ഇതിനോടകം തന്നെ വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. സാധാരണക്കാർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ, ഒരു ഡയാലിസിസ് മെഷീൻ അനുയോജ്യമായ ഒരു സ്ഥാപനത്തിന് നൽകുക എന്നതാണ് ഈ കൂട്ടായ്മയുടെ ഇപ്പോഴുള്ള ലക്‌ഷ്യം. വിവിധ പരിപാടികളിലെ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ 0507762178, 0597749988, 0509734109 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

Advertisment