Advertisment

ഒരു സീൻ അഭിനയിക്കും. എന്നിട്ട് കാരവനിൽ പോയിരിക്കും. വിളിക്കാൻ ചെന്നാല്‍ കാപ്പി കുടിച്ചിട്ട് വരാം, കഴിച്ചിട്ട് വരാം എന്നെല്ലാം പറഞ്ഞ് പിന്നെയും താമസിക്കും. സെറ്റില്‍ ഉണ്ടാകുന്ന സമയം തന്നെ വിരളം - ഷെയ്ന്‍ നിഗത്തിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ ശരത്

author-image
ഫിലിം ഡസ്ക്
New Update

ഷെയ്ൻ നിഗത്തിന്റെ നിസഹകരണത്തെ തുടർന്നെന്ന് ആരോപിച്ച് വെയിൽ സിനിമയുടെ ചിത്രീകരണം മുടങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി സംവിധായകൻ ശരത്ത് രംഗത്ത്.

Advertisment

സെറ്റില്‍ താമസിച്ചു വരുന്നത് പതിവായപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും ഇത് സഹ താരങ്ങള്‍ക്കും ടെക്നീഷ്യന്‍സിനുമൊക്കെ സഹിക്കാതായപ്പോഴാണ് താരവുമായി സംസാരിക്കേണ്ടിവന്നതെന്നും ശരത് പറഞ്ഞു. പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്‍റെ പ്രതികരണം.

publive-image

‘ സെറ്റിൽ ഒരു ദിവസം പോലും നേരത്തെ വരാറില്ലായിരുന്നു. ആദ്യത്തെ ദിവസം വലിയ പ്രശ്നമില്ലായിരുന്നു. രണ്ടാമത്തെ ദിവസം മുതൽ ഷെയ്ൻ ഏറെ വൈകിയാണ് എത്തിയത്. പുലർച്ചെ ഷൂട്ട് ചെയ്യേണ്ട രംഗത്തിനായി നാലുമണിമുതൽ സെറ്റ് കാത്തിരിക്കുകയായിരുന്നു. ഷെയ്ൻ എത്തിയത് ആറരക്കും. എനിക്ക് പിന്നീട് ആ സീനിനുവേണ്ടി ഫ്രെയിം സെറ്റ് ചെയ്യേണ്ടി വന്നു.’ - ശരത് പറഞ്ഞു.

‘ വിയൂർ സെൻട്രൽ ജയിലിൽ ഷൂട്ട് ചെയ്യേണ്ട രംഗങ്ങളുണ്ടായിരുന്നു. ജയിലിൽ ഷൂട്ടിങ്ങ് നടത്തണമെങ്കിൽ രണ്ടാഴ്ച മുൻപ് അനുവാദം വാങ്ങണം. ഉച്ചയ്ക്ക് രണ്ടരമണിതൊട്ട് ഞങ്ങളെല്ലാം അവിടെ സെറ്റിട്ട് കാത്തിരിക്കുകയായിരുന്നു. ഷെയിൻ നാലുമണിയായപ്പോഴാണ് എത്തിയത്. ജയിലിൽ അഞ്ചുമണിവരെയാണ് അനുവദിച്ചിട്ടുള്ള സമയം. ഈ കിട്ടിയ ഒരു മണിക്കൂറിലാണ് ജയിൽ രംഗം എടുത്തത്.’

ആ ദിവസം രാത്രി ഏഴുമണിതൊട്ട് എല്ലാവരും കാത്തിരിക്കുകയായിരുന്നു. സഹതാരം ഷൈൻ ടോം ചാക്കോയ്ക്ക് മറ്റൊരു സിനിമയിൽ അഭിനയിക്കാൻ പോകേണ്ടതുണ്ടായിരുന്നു. ഷെയിനിനൊപ്പമുള്ള രംഗം എടുത്തിട്ടുവേണം അദ്ദേഹത്തിന് പോകാൻ. ഷെയ്ൻ അന്നും താമസിച്ചാണ് വന്നത്. പത്തരമണിയായി എത്തിയപ്പോൾ.

ഷെയ്നിന്റെ ഈ പെരുമാറ്റം കാരണം സെറ്റിൽ എല്ലാവരും മടുത്തിരുന്നു. ഫോട്ടോഗ്രാഫി ഡയറക്ടർ ബോളിവുഡിലൊക്കെ പ്രവർത്തിച്ച വ്യക്തിയാണ്. അദ്ദേഹം പറഞ്ഞു ഇതിങ്ങനെ സഹിക്കാൻ പറ്റില്ല നമുക്ക് സംസാരിച്ചിട്ട് ഷൂട്ടിങ്ങ് തുടങ്ങാമെന്ന്. ഷെയ്നിനോട് കാര്യങ്ങൾ സംസാരിച്ചുകഴിഞ്ഞപ്പോൾ പന്ത്രണ്ടര മണിയായി. അതിനുശേഷമായിരുന്നു ഷൂട്ടിങ്ങ്.

publive-image

അദ്ദേഹം സെറ്റിലുണ്ടാകുന്ന സമയം തന്നെ കുറവായിരുന്നു. ഒരു സീൻ അഭിനയിക്കും. എന്നിട്ട് കാരവനിൽ പോയിരിക്കും. അസോസിയേറ്റ് വിളിക്കാൻ ചെല്ലുമ്പോൾ കാപ്പി കുടിച്ചിട്ട് വരാം, എന്തെങ്കിലും കഴിച്ചിട്ട് വരാം എന്നെല്ലാം പറഞ്ഞ് പിന്നെയും താമസിക്കും. ഒരു രംഗം കഴിഞ്ഞാൽ കുറേനേരം ആലോചനയാണ്.

മെയ് മാസത്തിൽ തീരേണ്ട ചിത്രം വിവാദങ്ങൾ കാരണമാണ് ഇത്രയേറെ നീണ്ടത്. എനിക്ക് സഹികെട്ടിട്ടാണ് ഷെയ്നിന്റെ ഉമ്മയെ ഫോണിൽ വിളിച്ച് കാര്യം പറയേണ്ടി വന്നത്. ഷെയ്ൻ നിഗം എന്ന അഭിനേതാവിന്റെ പ്രകടനം നൂറു ശതമാനം മികച്ചതാണ്. എന്നാൽ ഒരു സിനിമയുടെ സെറ്റിൽ ഇത്തരം പെരുമാറ്റം ആവർത്തിച്ചുകൊണ്ടിരുന്നാൽ എങ്ങനെയാണ് പരാതിപ്പെടാതിരിക്കാനാകുന്നത്. ഞാനുമൊരു മനുഷ്യനല്ലേ?.- ശരത്ത് പ്രതികരിച്ചു.

shain nigam
Advertisment