മലയാളത്തിലെ ആദ്യ പ്രൊഫഷണൽ ഷെഫ് യൂട്യൂബ് കുക്കറി ചാനൽ; തുളസിയില കൊഞ്ചും ചിക്കൻ ശാഷ്‌ലികും ഇനി വീട്ടിൽ തയ്യാറാക്കാം

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, January 7, 2019

ഹോട്ടലില്‍ മാത്രം പോയി കഴിക്കുന്ന ഭക്ഷണങ്ങള്‍ വരെ എങ്ങനെ വീട്ടിലുണ്ടാക്കാമെന്ന് കാണിച്ച് തരുകയാണ് ഷെഫുമാരായ സിനോയ് ജോണും ഷിബിനും. വളരെ ലളിതമായ രീതിയിലാണ് അവതരണവും. ഇരുവരും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഷിബിൻ&സിനോയ്സ് കിച്ചൺ എന്ന യുട്യൂബ് ചാനലാണ് ഇപ്പോൾ യൂട്യൂബിൽ തരംഗമായി കൊണ്ടിരിക്കുന്നത്.

കേട്ടുമാത്രം പരിചയം ഉള്ളതും, കേട്ട് പോലും പരിചയം ഇല്ലാത്തതുമായ ആഹാരസാധനങ്ങള്‍ ഇവിടെ കാണാം. ചിക്കന്‍ മന്തി, സായിപ്പിന്റെ പുട്ട്, ന്യൂട്ടെല്ല ക്രീപ്സ്, തുളസിയില കൊഞ്ച്, ചിക്കന്‍ ശാഷ്ളിക് തുടങ്ങിയ ഐറ്റങ്ങള്‍ തരംഗമായി മാറുകയാണ് മലയാളത്തിലെ ആദ്യ പ്രൊഫഷണൽ ഷെഫ്സ് യൂട്യൂബ് കുക്കറി ചാനലിലൂടെ. ദേ പുട്ട് റെസ്റ്റോറന്റിന്റെ കോർപറേറ്റ് ഷെഫ് സിനോയ് ജോണും, അബുദാബി നാഷണൽ ഹോട്ടൽസിന്റെ എക്സിക്യൂട്ടീവ് ഷെഫ് ഷിബിൻ കെപി യും ചേർന്നാണ് അവതരണം.

ഏറ്റവും എളുപ്പത്തിൽ ലഭ്യമാകുന്ന സാധങ്ങൾ ഉപയോഗിച്ച് വേഗത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന വ്യത്യസ്തമായ വിഭവങ്ങളാണ് ഷിബിൻ& സിനോയ്സ് കിച്ചൺ അവതരിപ്പിക്കുന്നത്. പാചകത്തിന് പുറമെ അതിനാവിശ്യമായ ടിപ്സ്& ട്രിക്‌സ് കൂടെ ഉൾപ്പെടുത്തിയാണ് ഓരോ വീഡിയോയും പുറത്തിറക്കുന്നത് എന്ന പ്രത്യേകതയും ഇവർക്ക് അവകാശപെട്ടതാണ്.

×