Advertisment

ദിലീപ് ആരാധകനായ ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രം ‘ഷിബു’; പോസ്റ്റര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

ദിലീപിന്റെ ആരാധകന്റെ കഥ പറയുന്ന ചിത്രം ‘ഷിബു’വിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രണീഷ് വിജയന്‍ കഥയെഴുതിയ ചിത്രം, അര്‍ജുന്‍, ഗോകുല്‍ എന്നിവരാണ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. പുതുമുഖം കാര്‍ത്തിക്കാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കാര്‍ഗോ സിനിമാസിന്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. 90 കാലഘട്ടത്തിലെ ദിലീപിന്റെ സിനിമകള്‍ കണ്ട് ദിലീപിനോട് ആരാധന തോന്നുകയും, അതിന്റെ ആവേശത്തില്‍ സിനിമ പഠിക്കാന്‍ പോകുകയും ചെയ്യുന്ന ഷിബുവിന്റെ കഥയാണിത്. പാലക്കാടാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. സച്ചിന്‍ വാര്യരാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

Advertisment