Advertisment

ദിലീപ് ആരാധകന്‍റെ കഥയുമായി 'ഷിബു'; ട്രെയിലർ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ദിലീപ് ആരാധകന്‍റെ കഥ പറയുന്ന ഷിബു എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലർ എത്തി. അർജുൻ, ഗോകുൽ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീപ് ആരാധകനും സിനിമാമോഹിയുമായ ഷിബു എന്ന ചെറുപ്പക്കാരന്‍റെ ജീവിതമാണ് ചിത്രം പറയുന്നത്.

അഞ്ജു കുര്യനാണ് ചിത്രത്തിൽ നായിക. പ്രണീഷ് വിജയനാണ് കഥയൊരുക്കിയിരിക്കുന്നത്. യുവഗായകൻ സച്ചിൻ വാര്യർ സംഗീതമൊരുക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. പാലക്കാടാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. കാർത്തിക് രാമകൃഷ്ണൻ, സലിംകുമാർ, ഐശ്വര്യ, ബിജുക്കുട്ടൻ, വിനോദ് കോവൂർ, നസീർ സംക്രാന്തി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

Advertisment