Advertisment

‘ഷിബു’വിന്റെ ടീസര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഷിബു. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ജനപ്രീയ നായകന്‍ ദിലീപാണ് ചിത്രത്തിന്റെ ടീസര്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്.കാര്‍ത്തിക് രാമകൃഷ്ണനും അഞ്ജു കുര്യനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. മലയാളികളുടെ പ്രിയ ഹാസ്യ താരം ബിജുക്കുട്ടനു ഷിബു എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

’32ാം അധ്യായം 23ാം വാക്യം’ എന്ന ചിത്രത്തിനു ശേഷം അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ഷിബു’. കാര്‍ഗോ സിനിമാസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. തീയറ്റര്‍ ജോലിക്കാരനായ അച്ഛനിലൂടെ സിനിമയെ പ്രണയിച്ചു തുടങ്ങുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ‘ഷിബു’വിന്റെ മുഖ്യ പ്രമേയം. ഇഷ്ടനടനെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ ചെയ്യണമെന്നതാണ് ഈ ചെറുപ്പക്കാരന്റെ ഏറ്റവും വലിയ ആഗ്രഹവും.

https://www.facebook.com/ActorDileep/videos/2386534424732770/

സച്ചിന്‍ വാര്യരാണ് ഷിബുവിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. ഷിബുവിലെ രണ്ട് ഗാനങ്ങളുടെയും വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്താണ്. കെ എസ് ഹരിശങ്കര്‍, കാര്‍ത്തിക് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.പ്രണീഷ് വിജയനാണ് ഷിബു എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Advertisment