Advertisment

പക്ഷാഘാതം മൂലം ഒരു വശം തളർന്ന അനില്‍കുമാറിനെ നാട്ടിലെത്തിച്ചു.

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

റിയാദ് : പക്ഷാഘാതം മൂലം ഒരു വശം തളർന്ന് റിയാദില്‍  ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന.  ഷിഫാ മലയാളി സമാജം അംഗമായ അനിൽകുമാർ തിരുവല്ല തുടർ ചികിത്സയ്ക്ക് ആയി നാട്ടിൽ പോകണമെന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം സമാജം അംഗങ്ങള്‍ നാട്ടിലെത്തിച്ചു.

Advertisment

publive-image

രക്ഷാധികാരി അശോകൻ ചാത്തന്നൂർ, സന്തോഷ്‌ തിരുവല്ല എന്നിവരുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിക്കുകയായിരുന്നു. ഷിഫാ മലയാളി സമാജം  ചികിത്സ സഹായമായി 30, 000 രൂപ വൈസ് പ്രസിഡന്റ്‌ രതീഷ് നാരായണൻ അനില്‍കുമാറിന് കൈമാറി .

ഷിഫാ സനയ്യയിൽ കഴിഞ്ഞ മാസങ്ങളിൽ ജോലിയില്ലാതെ ആഹാരത്തിനു ബുദ്ധിമുട്ടിയ നൂറിൽപരം അംഗങ്ങൾക്ക് ആഹാര സാധനങ്ങൾ എത്തിച്ചും രോഗികളായവരെ ഹോസ്പിറ്റലിൽ എത്തിച്ചും മരുന്നുകൾ വേണ്ടവർക്ക് ആവ വാങ്ങി നൽകിയും മാതൃകാപരമായ പ്രവർത്തനങ്ങൾ ആണ് സംഘടന നടത്തി വരുന്നത്.

കഴിഞ്ഞ ആഴ്ച റിയാദില്‍  മരണപ്പെട്ട സമാജം അംഗം സുരേഷ്ബാബുവിന്റെ കുടുംബത്തിനെ സെക്രട്ടറി മധു വർക്കല, ജോയിന്റ് സെക്രട്ടറി ബിജു മടത്തറ എന്നിവർ വീട്ടിൽ എത്തി അനുശോചനം അറിയിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്തു.

ചടങ്ങിൽ ഇല്ല്യാസ് സാബു , പ്രകാശ് ബാബു, ഫിറോസ് പോത്തൻകോട്, മുജീബ് കായംകുളം, ഹംസ മക്ക സ്റ്റോർ, സലീഷ്, ഉമ്മർ അമാനത് എന്നിവർ സന്നിഹിതരായിരുന്നു.

Advertisment