Advertisment

കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ നഴ്‌സിന്റെ കുപ്പായമിട്ട ബോളിവുഡ് നടി ശിഖ മൽഹോത്ര പക്ഷാഘാതം വന്ന് കിടപ്പിൽ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രോഗികളെ ചികിത്സിക്കാന്‍ നഴ്‌സിന്റെ കുപ്പായമിട്ട ബോളിവുഡ് നടി ശിഖ മൽഹോത്രയുടെ വാർത്തകൾ ഏതാനും മാസങ്ങൾക്ക് മുമ്പ് പുറത്തു വന്നിരുന്നു.

സേവനവുമായി മുന്നോട്ട് പോകുന്നതിനിടയിൽ ഓക്ടോബറിൽ ശിഖയ്ക്ക് കൊവിഡും പിടിപ്പെട്ടു. പിന്നീട് ഒരുമാസത്തിന് ശേഷം കൊവിഡ് മുക്തയായെങ്കിലും പക്ഷാഘാതം വന്ന് കിടപ്പിലാണ് ശിഖയിപ്പോൾ.

മുംബെെയിലെ കൂപ്പർ ആശുപത്രിയില്‍ നടി ചികിത്സ തേടിയിരിക്കുകയാണെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. ദില്ലി വര്‍ധമാന്‍ മഹാവീര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് നഴ്‌സിം​ഗ് ബിരുദം നേടിയ താരമാണ് ശിഖ.

ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെ ശിഖ തന്നെയാണ് തനിക്ക് കൊവിഡ് പിടിപ്പെട്ട കാര്യം നേരത്തെ അറിയിച്ചത്. കൊവിഡ് പിടിപ്പെട്ടതിൽ തനിക്ക് വിഷമമില്ലെന്നും ഉടൻ രോ​ഗമുക്തയായി തിരിച്ചെത്തുമെന്നും ശിഖ കുറിച്ചിരുന്നു.

സഞ്ജയ് മിശ്രയുടെ കാഞ്ച്‌ലി ലൈഫ് ഇന്‍ സ്ലൗ എന്ന സിനിമയില്‍ പ്രധാന വേഷം ചെയ്തത് ശിഖ മല്‍ഹോത്രയാണ്. ഷാരൂഖ് ഖാൻ നായകനായ ഫാൻ എന്ന ചിത്രത്തിലും തപ്സി പന്നുവിന്റെ റണ്ണിങ് ശാദി എന്ന ചിത്രത്തിലും താരം വേഷമിട്ടു. ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ അഞ്ച് വര്‍ഷം നഴ്‌സായി ജോലി ചെയ്തിട്ടുണ്ട്.

Advertisment