Advertisment

യു​വ​താ​ര​ങ്ങ​ൾ ല​ഹ​രി​ക്ക് അ​ടി​മ​ക​ളാ​ണെ​ന്ന് പ​റ​ഞ്ഞ് അ​പ​മാ​നി​ക്ക​രു​ത്! സി​നി​മ മു​ട​ങ്ങു​ന്ന രീ​തി​യി​ൽ താ​ര​ങ്ങ​ൾ പെ​രു​മാ​റു​ന്ന​ത് ശ​രി​യ​ല്ല ; ഷൈ​ൻ ടോം ​ചാ​ക്കോ

author-image
ഫിലിം ഡസ്ക്
New Update

യു​വ​ താ​ര​ങ്ങ​ളെ ല​ഹ​രി​ക്ക് അ​ടി​മ​ക​ളാ​ണെ​ന്ന് പ​റ​ഞ്ഞ് അ​പ​മാ​നി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ന​ട​ൻ ഷൈ​ൻ ടോം ​ചാ​ക്കോ. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്.

Advertisment

publive-image

സി​നി​മ മു​ട​ങ്ങു​ന്ന രീ​തി​യി​ൽ താ​ര​ങ്ങ​ൾ പെ​രു​മാ​റു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും അ​തി​നെ നി​യ​ന്ത്രി​ക്കു​വാ​ൻ സം​ഘ​ട​ന​ക​ൾ​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്നും താ​രം പ​റ​ഞ്ഞു. എ​ന്നാ​ൽ യു​വ​താ​ര​ങ്ങ​ൾ ല​ഹ​രി​ക്ക് അ​ടി​മ​ക​ളാ​ണെ​ന്ന് പ​റ​ഞ്ഞ് അ​പ​മാ​നി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കു​വാ​നാ​കി​ല്ലെ​ന്നും ഷൈ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

‘വിശ്വാസം അതല്ലേ എല്ലാം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് കേസില്‍ അകപ്പെടുന്നത്. എനിക്ക് അധികം വൈകാതെ തിരിച്ചെത്താനാകുമെന്നും സിനിമ പൂര്‍ത്തിയാക്കാനാകുമെന്നും കരുതിയിരുന്നു. ജയിലില്‍ കിടക്കുന്ന സമയത്തെല്ലാം മനസില്‍ സിനിമ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആ ചിന്തകളാണ് എന്നെ സിനിമയിലേക്കും ജീവിതത്തിലേക്കും തിരികെയെത്തിച്ചത്.

അന്ന് രാത്രിയില്‍ (പോലീസ് റെയ്ഡ് നടന്ന ദിവസം) എന്താണ് നടന്നതെന്ന് എല്ലാവര്‍ക്കും ബോധ്യമായതാണ്. ഇനിയും അതില്‍ വിശദീകരണം നല്കാന്‍ ആഗ്രഹിക്കുന്നില്ല. ജാമ്യം കിട്ടിയശേഷം ഒരു പത്രസമ്മേളനത്തില്‍ ഒരു പ്രധാന പത്രത്തിലെ വനിതാ ജേര്‍ണലിസ്റ്റ് എന്നോടു ചോദിച്ചു, ‘യഥാര്‍ഥ്യത്തില്‍ എന്താണ് സംഭവിച്ചത്? ‘ ഒന്നുമറിയാതെയാണോ നിങ്ങള്‍ എഴുതിപ്പിടിപ്പിച്ചതെന്നാണ് ഞാന്‍ തിരികെ ചോദിച്ചത്.

സത്യമായും ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളില്‍നിന്നു ഞാന്‍ കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. തെറ്റിലകപ്പെട്ടു പോയതാണെന്നും വീണ്ടും ജീവിതത്തിലേക്ക് കരകയറണമെന്നും വീട്ടുകാരോടും സുഹൃത്തുക്കളോടും എല്ലാം തുറന്നുപറയണമെന്നും ആഗ്രഹിച്ചു. എനിക്ക് ശത്രുക്കള്‍ ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് എന്റെ ശത്രുക്കളെ അറിയില്ല എന്നതാണ് സത്യം.

Advertisment