Advertisment

മാധ്യമങ്ങളെ കണ്ടപ്പോള്‍ ഓടിയത് എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി, അന്നില്ലാത്ത പേടി ഇന്നും ഇല്ല: ഷൈന്‍ ടോം ചാക്കോ

author-image
മൂവി ഡസ്ക്
New Update

publive-image

മലയാളത്തിലെ പ്രിയപ്പെട്ട നടനാണ് ഷൈന്‍ ടോം ചാക്കോ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് ഷൈന്‍ മലയാളി മനസ്സില്‍ ഇടം നേടിയത്. സിനിമയ്ക്ക് പുറമെ ഷൈന്‍ നല്‍കുന്ന അഭിമുഖങ്ങളും പലപ്പോളും വൈറലാകാറുണ്ട്. താരത്തിന്റെ ചില പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്കും ഇടയാകാറുണ്ട്. ഷൈനിന്റെ ചില പ്രവര്‍ത്തികളും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. അത്തരത്തില്‍ അടുത്തിടെയുണ്ടായ ഒരു സംഭവമാണ് മാധ്യമങ്ങളെ കണ്ട് ഷൈന്‍ തിയേറ്ററില്‍ നിന്നും ഇറങ്ങി ഓടിയത്. ഷൈനിന്റെ പന്ത്രണ്ട് എന്ന സിനിമയുടെ ആദ്യ ഷോ കഴിഞ്ഞ് ഇറങ്ങുമ്ബോളായിരുന്നു സംഭവം.

ഇപ്പോളിതാ, വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. മാധ്യമങ്ങളെ പേടിച്ചല്ല, ഒരു എന്റര്‍ടെയ്ന്‍മെന്റിനു വേണ്ടിയാണ് താന്‍ ഓടിയതെന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്. പുതിയ ചിത്രമായ അടിത്തട്ടിന്റെ ആദ്യ ഷോ കാണാന്‍ എത്തിയപ്പോഴായിരുന്നു ഷൈനിന്റെ പ്രതികരണം. 'അറുപത് ദിവസം ജയിലില്‍ കിടന്ന് ഇറങ്ങിയ പിറ്റേദിവസം പത്രസമ്മേളനം നടത്തിയിട്ടുണ്ട്. അന്നില്ലാത്ത പേടി ഇന്നും ഇല്ല. ഒരു എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടിയാണ് ഞാന്‍ ഓടിയത്', ഷൈന്‍ പറഞ്ഞു.

പന്ത്രണ്ട് എന്ന സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയപ്പോളാണ് തിയേറ്ററിനുള്ളില്‍ നിന്ന് ഒരാള്‍ ഓടിയിറങ്ങുന്നത് മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധിച്ചത്. നടന്‍ ഷൈന്‍ ടോം ചാക്കോയാണ് ഓടുന്നതെന്ന് മനസ്സിലായതോടെ ചില മാധ്യമപ്രവര്‍ത്തകരും താരത്തിന്റെ പിന്നാലെ പാഞ്ഞു. തിയേറ്ററിന് ചുറ്റും ഓടിയ ഷൈന്‍ മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കാതെ തിയേറ്റര്‍ വളപ്പില്‍നിന്നും റോഡിലേക്ക് ഇറങ്ങി വീണ്ടും ഓടുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

Advertisment