Advertisment

ബോളിവുഡ് താരസുന്ദരി ശില്‍പ്പ ഷെട്ടി പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായി തിരിച്ചെത്തുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

ബോളിവുഡ് താരസുന്ദരി ശില്‍പ്പ ഷെട്ടി പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായി സിനിമയില്‍ തിരിച്ചെത്തുന്നത്. 'നികമ്മ' എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് താരം നായികയായി തിരിച്ചെത്തുന്നത്.

Advertisment

publive-image

സബ്ബിര്‍ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തില്‍ അഭിമന്യു ദസ്സാനിയും ഷിര്‍ലെ ഡേട്ടിയയും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

സോണി പിക്ച്ചേഴ്സ് ഇന്‍റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും സഞ്ചിര്‍ഖാന്‍ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 2007-ല്‍ പുറത്തിറങ്ങിയ അപ്നേ എന്ന ചിത്രത്തിലാണ് ശില്‍പ്പ അവസാനം നായികയായി എത്തിയത്.സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായി താരം സജീവമായിരുന്നു.

shilpa shetty
Advertisment