Advertisment

കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധം; ശിരോമണി അകാലി ദള്‍ എന്‍ഡിഎ വിട്ടു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് ശിരോമണി അകാലി ദള്‍ എന്‍ഡിഎ വിട്ടു. കഴിഞ്ഞ ആഴ്ച അകാലിദൾ നേതാവ് ഹർസിമ്രത് കൗർ കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ഇതിനു പിന്നാലെ മുന്നണിയിൽ തുടരുമെന്നാണ് അകാലിദൾ അറിയിച്ചിരുന്നതെങ്കിലും കർഷക സമരങ്ങൾ ശക്തി പ്രാപിച്ചതോടെയാണ് പുതിയ തീരുമാനം.

കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പ് നല്‍കാത്തതിലും പഞ്ചാബ്, സിഖ് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതിലും പ്രതിഷേധിച്ചാണ് ശിരോമണി അകാലിദള്‍ മുന്നണി വിടുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

സഖ്യം വിടുന്നകാര്യം ആലോചിക്കുകയാണെന്ന് അകാലി ദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ നേരത്തെ പറഞ്ഞിരുന്നു. കര്‍ഷകര്‍ക്കൊപ്പം നില്‍ക്കണമെന്നും ബില്ലുകളില്‍ ഒപ്പുവെക്കരുതെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisment