Advertisment

ശിവ്‌നാടാര്‍ സര്‍വകലാശാലയുടെ ബിരുദ കോഴ്‌സുകളുടെ പ്രവേശനം ആരംഭിച്ചു

New Update

publive-image

കൊച്ചി: ചെന്നൈ ശിവ്‌നാടാര്‍ സര്‍വകലാശാലയില്‍ 2021-22 ലെ ആദ്യ വര്‍ഷ ബിരുദ കോഴ്‌സുകളുടെ പ്രവേശനം ആരംഭിച്ചു. എഞ്ചിനീയറിംഗ്, കൊമേഴ്സ് വിഭാഗങ്ങളില്‍ നാല് പ്രത്യേക ബിരുദ പ്രോഗ്രാമുകളാണുള്ളത്. ബി-ടെക് ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & ഡാറ്റാ സയന്‍സ്, ബി-ടെക് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ് (ഐഒടി),ബാച്ചിലര്‍ ഓഫ് കൊമേഴ്സ്, ബാച്ചിലര്‍ ഓഫ് കൊമേഴ്സ് (പ്രൊഫഷണല്‍ അക്കൗണ്ടിംഗ്) എന്നീ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപോക്ഷിക്കാം.

പ്രവേശന പ്രക്രിയ ഓണ്‍ലൈനായാണ് നടത്തുന്നത്. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. പന്ത്രണ്ടാം ഗ്രേഡിലെ മാര്‍ക്കിനൊപ്പം സര്‍വകലാശാല നടത്തുന്ന അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വിഭാഗങ്ങളില്‍ ശിവ്‌നാടാര്‍ ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പ് നല്‍കും.

kochi news
Advertisment