Advertisment

ബുള്ളറ്റ് ട്രയിന്‍ ആര്‍ക്കുവേണ്ടി?; റെയില്‍ പാളത്തിലെ വടംവലിയുമായി ബിജെപിയും ശിവസേനയും! ബിജെപിയുടെ ബുള്ളറ്റ് ട്രെയിനിനെ തഴഞ്ഞ് ശിവസേനയുടെ മെട്രോ !

New Update

മുംബൈ: റെയില്‍ പാളത്തിലെ വടംവലിയുമായി ബിജെപിയും ശിവസേനയും. ബിജെപിയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെക്കാള്‍ മുന്‍തൂക്കമാണ് ശിവസേന മുംബൈ മെട്രോ പ്രൊജക്ടിനായി മാറ്റവച്ചിരിക്കുന്നത്. ബുള്ളറ്റ് ട്രയിന്‍ ആര്‍ക്കുവേണ്ടിയാണെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ചോദിച്ചത്.

Advertisment

publive-image

മുംബൈ മെട്രോയുടെ കാര്‍ഷെഡിനായി നല്‍കിയ സ്ഥലത്തെച്ചൊല്ലി ശിവസേനയും ബിജെപിയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. മുംബൈയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ തടസം സൃഷ്ടിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കില്ലെന്നാണ് ശിവസേന മുഖപത്രമായ സാമ്‌നയില്‍ വ്യക്തമാക്കിയത്.

കാഞ്ചുര്‍മാര്‍ഗിലായിരുന്നു കാര്‍ഷെഡിനായി സ്ഥലം കണ്ടെത്തിയിരുന്നത്. മഹാരാഷ്ട്ര സര്‍ക്കാരിന് പരാജയം സംഭവിക്കുകയാണെങ്കില്‍ അത് ജനങ്ങളുടെ പരാജയമായിരിക്കുമെന്നും മുഖ്പത്രം പറയുന്നുണ്ട്. കാഞ്ചുമാര്‍ഗ് ഇന്ത്യയുടെ ഭാഗമാണെങ്കില്‍ അവിടം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താമെന്നും, ഗുജറാത്തില്‍ ബിജെപി സമാന ചിന്താഗതിയാണ് വച്ചുപുലര്‍ത്തുന്നതെന്നും ശിവസേന പറയുന്നു.

കാഞ്ചുമാര്‍ഗിനടുത്ത് ബാന്ധുപ്, മുലുന്ത് തുടങ്ങിയ പ്രദേശങ്ങളിലെ ഉപ്പുപാടങ്ങളില്‍ നടക്കുന്ന കടന്നു കയറ്റങ്ങളും ആരും കാണുന്നില്ലെന്ന് മുഖപത്രം വിമര്‍ശിക്കുന്നുണ്ട്. അടുത്തിടെ മെട്രോ കാര്‍ഷെഡിനായി കണ്ടെത്തിയ സ്ഥലത്തും കയ്യേറ്റ ശ്രമങ്ങള്‍ നടന്നിരുന്നു.

ശിവസേനയാണ് കയ്യേറ്റക്കാരെ നീക്കം ചെയ്തതെന്നും കാഞ്ചുമാര്‍ഗിലെ ഭൂമി മഹാരാഷ്ട്ര സര്‍ക്കാരിന്റേതാണെന്നും സാമ്‌ന എഡിറ്റോറിയലില്‍ പറയുന്നു.

bullet train metro train
Advertisment