Advertisment

ബിജെപിയും ശിവസേനയും ആമിര്‍ ഖാനും കിരണ്‍ റാവുവും പോലെയെന്ന് ശിവസേന നേതാവ്‌ സഞ്ജയ് റാവത്ത്; തങ്ങള്‍ ശത്രുക്കളല്ലെന്ന് പ്രഖ്യാപിച്ച് ദേവേന്ദ്ര ഫഡ്‌നാവിസും രംഗത്ത്‌; രണ്ട് പാര്‍ട്ടികളും വീണ്ടും ഒന്നിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സാഹചര്യം കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും മറുപടി

New Update

publive-image

Advertisment

മുംബൈ: ശിവസേന-ബിജെപി സഖ്യ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തിയേകി ശിവസേന നേതാവിന്റെ വാക്കുകള്‍. ബിജെപിയും ശിവസേനയും ഇന്ത്യയും പാകിസ്ഥാനും പോലെ അല്ലെന്നും ആമിര്‍ ഖാനും കിരണ്‍ റാവുവും പോലെയാണെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അടുത്തിടെയാണ് ബോളിവുഡ് താരം ആമിര്‍ ഖാനും സംവിധായിക കിരണ്‍ റാവുവും വിവാഹമോചനം പ്രഖ്യാപിച്ചത്. നല്ല സുഹൃത്തുക്കളായി തുടരുമെന്നും മകന്റെ രക്ഷാകര്‍തൃത്വം ഇരുവരും ചേര്‍ന്ന് നോക്കുമെന്നും താരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ശിവസേന ഒരിക്കലും തങ്ങളുടെ ശത്രുവല്ലെന്ന് പ്രഖ്യാപിച്ചു. രണ്ട് പാര്‍ട്ടികളും വീണ്ടും ഒന്നിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സാഹചര്യം കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് ഫഡ്‌നാവിസ് മറുപടി നല്‍കി.

bjp fadnavis shivasena
Advertisment