Advertisment

കോണ്‍ഗ്രസ് മുക്തഭാരതമെന്ന ബിജെപിയുടെ സ്വപ്‌നം തകര്‍ന്നുവെന്ന് ശിവസേന: വിമര്‍ശനം ശിവസേനയുടെ മുഖപത്രത്തില്‍

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പിയുടെ സ്വപ്നം തകര്‍ന്നടിഞ്ഞുവെന്ന് ശിവസേന. ശിവസേന മുഖപത്രം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ബിജെപിക്കെതിരെ ശിവസേന ആഞ്ഞടിക്കുന്നത്. പ്രധാനമന്ത്രി മോദിയും അമിത് ഷായും അവഗണിച്ച രാഹുല്‍ഗാന്ധി താരമായി മാറിയെന്നും മുഖപ്രസംഗം പറയുന്നു.

publive-image

മഹാരാഷ്ട്രയിലും കേന്ദ്രത്തിലും ബിജെപിയുടെ സഖ്യകക്ഷിയാണ് ശിവസേന. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി നടത്തിയ ബാലിശമായ പ്രസ്താവനകള്‍ ബിജെപിക്ക് തിരിച്ചടിയായെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ഭാരത് മാതാ കീ ജയ് വിളിക്കുന്നത് രാഹുല്‍ തടയാന്‍ ശ്രമിക്കുന്നുവെന്നും രാമക്ഷേത്ര നിര്‍മ്മാണം തടസപ്പെടുത്തുന്നുവെന്നും മറ്റുമുള്ള പ്രസ്താവനകള്‍ തിരിച്ചടിയായി.

മിന്നലാക്രമണവും നോട്ട് അസാധുവാക്കലും നടപ്പാക്കുന്നതിനു മുമ്ബ് ഗാന്ധി കുടുംബത്തിന്റെ അഭിപ്രായം ആരാഞ്ഞില്ലെന്നും ശിവസേന കുറ്റപ്പെടുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. രാമക്ഷേത്രം നിര്‍മ്മിക്കുന്നുവെന്ന വാഗ്ദാനം നിറവേറ്റിയില്ലെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

shivasena#bjp
Advertisment