Advertisment

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 50 ശി​വ​സേ​നാ നേ​താ​ക്ക​ള്‍ സി​പി​എ​മ്മി​ല്‍ ചേ​ര്‍​ന്നു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മും​ബൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 50 ശി​വ​സേ​നാ നേ​താ​ക്ക​ള്‍ സി​പി​എ​മ്മി​ല്‍ ചേ​ര്‍​ന്നു. പാ​ല്‍​ഘ​ര്‍ ജി​ല്ല​യി​ലെ ദ​ഹാ​നു തെ​ഹ്സി​ലി​ലെ അം​ബേ​സ​രി, ന​ഗാ​സ​രി ഗ്രാ​മ​ങ്ങ​ളി​ലെ ആ​ദി​വാ​സി യു​വ നേ​താ​ക്ക​ളാ​ണു സി​പി​എ​മ്മി​ല്‍ ചേ​ര്‍​ന്ന​ത്.

Advertisment

publive-image

ശി​വ​സേ​ന​യി​ല്‍​നി​ന്ന് എ​ത്തു​ന്ന നേ​താ​ക്ക​ളെ സ്വീ​ക​രി​ക്കാ​ന്‍ സി​പി​എം വ​ന്‍ പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ശി​വ​സേ​ന വി​ട്ട നേ​താ​ക്ക​ള്‍ സി​പി​എ​മ്മി​ന്‍റെ സ്ഥാ​നാ​ര്‍​ഥി വി​നോ​ദ് നി​കോ​ലി​നു വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കും.

ആ​ദി​വാ​സി സം​വ​ര​ണ മ​ണ്ഡ​ല​മാ​യ ദ​ഹാ​നു​വി​ല്‍​നി​ന്നാ​ണു നി​കോ​ല്‍ ജ​ന​വി​ധി തേ​ടു​ന്ന​ത്. സി​പി​എം പ്ര​തീ​ക്ഷ വ​യ്ക്കു​ന്ന മ​ണ്ഡ​ല​മാ​ണി​ത്. എ​ന്‍​സി​പി, കോ​ണ്‍​ഗ്ര​സ്, ബ​ഹു​ജ​ന്‍ വി​കാ​സ് അ​കാ​ലി​ദ​ള്‍ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ള്‍ വി​നോ​ദി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 1978, 2009 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ സി​പി​എം ജ​യി​ച്ച മ​ണ്ഡ​ല​മാ​ണു ദ​ഹാ​നു.

Advertisment