Advertisment

പാകിസ്ഥാനും ഐസിസിയില്‍ അംഗമാണെന്ന് ഷോയബ് അക്തര്‍; ഐസിസി പുറത്തുവിട്ടത് ഐപിഎല്‍ ടീം പട്ടിക; ഐസിസിയുടെ ദശാബ്ദത്തിന്റെ ടീമുകളില്‍ പാകിസ്ഥാന്‍ താരങ്ങളില്ലാത്തതില്‍ പ്രകോപിതനായി മുന്‍ പാക് താരം

New Update

publive-image

Advertisment

ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസമാണ് ദശാബ്ദത്തിലെ ട്വന്റി 20, ഏകദിന, ടെസ്റ്റ് ടീമുകളുടെ പട്ടിക ഐസിസി പുറത്തുവിട്ടത്. ഇതിലൊന്നും പാകിസ്ഥാന്‍ താരങ്ങള്‍ ഇടം പിടിച്ചിരുന്നില്ല. ഐസിസിയുടെ ടീം പട്ടികയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരം ഷോയബ് അക്തര്‍.

പാക്കിസ്ഥാനും ഐസിസിയിൽ അംഗമാണെന്ന കാര്യം ക്രിക്കറ്റ് കൗൺസിൽ ഓർക്കണമെന്നും അക്തർ പ്രതികരിച്ചു. ഐസിസി പുറത്തുവിട്ടത് ഒരു ഐപിഎൽ‌ ടീം പട്ടികയാണെന്നും ലോകക്രിക്കറ്റ് ടീമല്ലെന്നും അക്തർ പറഞ്ഞു. പാക്കിസ്ഥാൻ ഐസിസി അംഗമാണെന്നും ട്വന്റി20 കളിക്കാറുണ്ടെന്നും ക്രിക്കറ്റ് കൗണ്‍സിൽ മറന്നതായാണു തോന്നുന്നത്.

അവർ ബാബർ അസമിനെ പോലും എടുത്തില്ല. പാക്കിസ്ഥാനിൽനിന്ന് ഒരു താരത്തെയും ടീമിലുൾപ്പെടുത്തിയില്ല. ഞങ്ങൾക്കു നിങ്ങളുടെ ടീമിനെ ആവശ്യമില്ല, കാരണം അതൊരു ഐപിഎൽ ടീമാണ്– അക്തർ യൂട്യൂബ് ചാനലിലെ വിഡിയോയിൽ വ്യക്തമാക്കി.

ട്വന്റി20 ടീമില്‍ നാല് ഇന്ത്യൻ താരങ്ങളാണുള്ളത്. വെസ്റ്റിൻഡീസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽനിന്ന് രണ്ട് വീതം താരങ്ങളും ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ ഓരോ പ്രതിനിധികൾ വീതവും ടീമിലുണ്ട്.

Advertisment