Advertisment

പരാതികള്‍ കേന്ദ്രനേതൃത്വം പരിഹരിക്കുമെന്നാണ് പ്രതീക്ഷ; സിപിഎമ്മിലേക്ക് പോകുമെന്ന അഭ്യൂഹം തള്ളി ശോഭാ സുരേന്ദ്രന്‍

New Update

publive-image

തിരുവനന്തപുരം: താൻ ഉന്നയിച്ച പരാതികളിൽ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വരുന്നത് വരെ കാത്തിരിക്കുമെന്ന നിലപാടിൽ ബിജെപി കേന്ദ്ര നിര്‍വാഹക സമിതി അംഗവും സംസ്ഥാന ഉപാധ്യക്ഷയുമായ ശോഭ സുരേന്ദ്രൻ. എല്ലാ പരാതികളും കേന്ദ്രനേതൃത്വം പരിഹരിക്കുമെന്നാണു പ്രതീക്ഷയെന്ന് അവർ പറഞ്ഞു.

ഇതിനിടെ, താൻ സിപിഎമ്മിൽ ചേരുമെന്നും അതുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വവുമായി ചർച്ചകൾ നടത്തിയെമുള്ള തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ശോഭാ സുരേന്ദ്രൻ തള്ളിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ പോകുമെന്നും അഭ്യൂഹമുണ്ടായി. തല്‍ക്കാലം കാത്തിരിക്കാനാണു മുതിര്‍ന്ന നേതാക്കള്‍ ശോഭയ്ക്കു നല്‍കിയ ഉപദേശം. ഇതിനു തുടര്‍ച്ചയായി, ശോഭയുടെ പരാതികള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നു സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.

Advertisment