Advertisment

'mee too ?' - ശോഭനയുടെ 5 അക്ഷരങ്ങള്‍ ! മനസിലാകേണ്ടവര്‍ക്ക് കാര്യം മനസിലായി - ആ ഒറ്റ പോസ്റ്റോടെ മുകേഷിനെതിരെയുള്ള സമരങ്ങള്‍ ഫിനീഷ് !

author-image
alu
New Update

publive-image

Advertisment

കൊല്ലം : ആകെ 5 അക്ഷരങ്ങള്‍കൊണ്ടൊരു ഫേസ്ബുക്ക് പോസ്റ്റ്‌- ' mee too ?' അത്ര മാത്രമേ മുന്‍ കോണ്‍ഗ്രസ് എം എല്‍ എ ശോഭനാ ജോര്‍ജ് ചെയ്തുള്ളൂ. പക്ഷേ കൊല്ലം ജില്ലയെ ഇളക്കി മറിച്ചുകൊണ്ടിരുന്ന വന്‍കോളിളക്കമായി മാറിയ ഒരു പ്രശ്നം അതോടെ തീര്‍ന്നു. മീ ടു ആരോപണത്തില്‍ കൊല്ലം എം എല്‍ എ മുകേഷ് എവിടെയാണെങ്കിലും കണ്ടെത്തി ചോര കുടിക്കാന്‍ പാഞ്ഞു നടന്ന സമരക്കാരൊക്കെ ഇന്ന് എവിടെ പോയെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. മലപോലെ വന്നത് ആവിയായി ... !

publive-image

രാജ്യത്ത് മീ ടു ക്യാംപെയിന്‍ ശക്തിപ്രാപിക്കുമ്പോള്‍ അതിന്റെ ചൂട് കേരള രാഷ്ട്രീയത്തിലും പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയായിരുന്നു . കൊല്ലം എം.എല്‍.എ മുകേഷിനെതിരായ വെളിപ്പെടുത്തല്‍ വന്‍വിവാദമായി തുടരുന്നതിനിടയിലാണ് ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എ ശോഭന ജോര്‍ജ് ഫെയസ്ബുക്കില്‍ മീ ടു എന്ന് പോസ്റ്റ് ചെയ്തത്.

publive-image

പോസ്റ്റില്‍ ആരുടെയും പേര് വെളിപ്പെടുത്തിയിട്ടില്ല. ഒന്നും പറഞ്ഞിട്ടുമില്ല. ഒരു ആരോപണവും ഇല്ല. തന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ ‘മീടൂ’ എന്ന് എഴുതി ചേദ്യചിഹ്നമിട്ടായിരുന്നു ശോഭന ജോര്‍ജിന്റെ പോസ്റ്റ്. പോസ്റ്റിട്ട് 2 മണിക്കൂറിനുള്ളില്‍ ശോഭന പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. എന്തിനാ അധികം ? മനസിലാകേണ്ടവര്‍ക്ക് കാര്യം പിടികിട്ടി ! അവര്‍ പത്തിമടക്കി ! സകല കോലാഹലവും അതോടെ ഫിനീഷ് ? മുകേഷ് പ്രശ്നം എന്തായി എന്ന് പോലും ഒരു പിടിയുമില്ല ...

publive-image

പോസ്റ്റിനു താഴെ നിരവധിപേർ കമന്റുകളുമായി എത്തിയിരുന്നു. തങ്ങളുടെ പാര്‍ട്ടി വിട്ടതുകൊണ്ട് നിരപരാധികളായ കോണ്‍ഗ്രസുകാര്‍ ശോഭനയെ പരിഹസിക്കുന്ന കമന്റുകളാണിട്ടത്. എന്നാല്‍ സിപിഎം അനുകൂലികള്‍ ശോഭനയ്ക്ക് പിന്തുണയുമായി രംഗത്തെത്തി.

publive-image

കമന്‍റുകള്‍ അതിരുവിട്ടതോടെശോഭന പോസ്റ്റ് നീക്കം ചെയ്തു. അപ്പോഴേയ്ക്കും മുകേഷ് ഫ്രീയായി .

mukesh
Advertisment